News Sections: mainnews
-
അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാമിന് സ്മാരകം പണിയാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു
രാമേശ്വരത്ത് മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന് സ്മാരകം ഉയരും. മൃതദേഹം ഖബറടക്കിയ ജന്മനാടായ രാമേശ്വരത്തെ പെയ്കറുമ്പ മൈതാനത്താണ് സ്മാരകം പണിയുന്നത്. മരണം കഴിഞ്ഞ് അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് സ്മാരകം പണിയാനൊരുങ്ങുന്നത്. സ്മാരകം പണിയാന്‍…
-
പത്തുലക്ഷം രൂപയിലധികം വാര്‍ഷിക വരുമാനമുള്ള സമ്പന്നര്‍ക്ക് പാചകവാതക സബ്സിഡി നിര്‍ത്തുന്നു
പത്തുലക്ഷം രൂപയിലധികം വാര്‍ഷിക വരുമാനമുള്ള സമ്പന്നര്‍ക്ക് പാചകവാതക സബ്സിഡി നിര്‍ത്തുന്നു. ജനുവരി ഒന്നു മുതല്‍ പുതിയ ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുമ്പോള്‍ 10ലക്ഷം രൂപയിലധികം വാര്‍ഷിക വരുമാനമുണ്ടെന്ന് സ്വയം വെളിപ്പെടുത്തുന്ന ഉപഭോക്താക്കള്‍ക്ക് സബ്സിഡി ലഭിക്കില്ല.…
-
ദാദ്രി കൊലപാതകം: അഖ്ലാക്കിന്റെ വീട്ടിലുണ്ടായിരുന്നത് ആട്ടിറച്ചി
ലക്നൗ: വീട്ടില്‍ പശുവിറച്ചി സൂക്ഷിച്ചിട്ടുണ്ടെന്ന് ആരോപിച്ച് ജനക്കൂട്ടം കൊലപ്പെടുത്തിയ മുഹമ്മദ് അഖ്ലാഖിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയാണെന്ന് വെറ്റിനറി ചീഫ് ഓഫീസറുടെ റിപ്പോര്‍ട്ട്. അഖ്ലാഖിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് പശുവിറച്ചിയല്ല, ആട്ടിറച്ചിയായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.ദാദ്രിയില്‍ മധ്യവയസ്ക്കനായ…
-
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ശിവസേന
പാകിസ്താനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ശിവസേന. പാകിസ്താനുമായി സൗഹൃദം സ്ഥാപിച്ചവര്‍ രാഷ്ട്രീയത്തില്‍ അധികകാലം വാഴില്ലെന്ന് ശിവസേന ഓര്‍മ്മിപ്പിച്ചു. വാജ്പേയിയുടെയും എല്‍.കെ അദ്വാനിയുടെയും ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് ശിവസേന ഇക്കാര്യം പറഞ്ഞത്. ലക്ഷക്കണക്കിന്…
-
ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മനും താനുമായി ബന്ധമുണ്ടെന്ന് :ബിജു രാധാകൃഷ്ണന്
കോഴിക്കോട് : മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മനും താനുമായി ബന്ധമുണ്ടെന്ന് സോളാര്‍ തട്ടിപ്പു കേസിലെ പ്രതി ബിജു രാധാകൃഷ്ണന് പറഞ്ഞു. ചാണ്ടി ഉമ്മനുമായുള്ള രഹസ്യധാരണ കോടതിയില്‍ വെളിപ്പെടുത്തുമെന്നും ബിജുരാധാകൃഷ്ണന് പറഞ്ഞു. ഒരു…
-
സൗദിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ചിലരുടെ പരിക്ക് ഗുരുതരമാണ്. ദമാമില്‍ നിന്നും നജ്മ ഹജ്ജ് ആന്റ് ഉംറ ഗ്രൂപ്പില്‍ യാത്രതിരിച്ചവരാണ് അപകടത്തില്‍ പെട്ടത്. ദമാം റിയാദ്…
-
കൂത്തുപറമ്പ് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ ബൈക്ക് കത്തിച്ച നിലയില്‍
കണ്ണൂര്‍: കൂത്തുപറമ്പ് കൈവേലിക്കല്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ ബൈക്ക് കത്തിച്ച നിലയില്‍. സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി.സജീവിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കാണ് കത്തിച്ചത്. ബൈക്ക് കത്തിച്ചതിന് പിന്നില്‍ ബി.ജെ.പിക്കാരാണെന്ന് സി.പി.എം ആരോപിച്ചു.
-
ബാര്‍ ലൈസന്‍സ് കേസില്‍ സുപ്രീം കോടതി ചൊവ്വാഴ്ച വിധി പറയും
ബാര്‍ ലൈസന്‍സ് കേസില്‍ സുപ്രീം കോടതി ചൊവ്വാഴ്ച വിധി പറയും. പഞ്ചനനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് നല്കിയാല് മതിയെന്ന സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ചോദ്യം ചെയ്ത് ബാറുടമകള്‍ നല്കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി…
-
ദേശീയ പ്ളീനത്തിന് കൊടിയുയരും; സംഘടന ശക്തിപ്പെടുത്തലിന് പ്രാമുഖ്യം
സിപിഎം ദേശീയ പ്ളീനത്തിന് കൊല്‍ക്കത്തയില്‍ ഞായറാഴ്ച കൊടി ഉയരും. ചരിത്രപ്രസിദ്ധമായ ബ്രിഗേഡ് മൈതാനത്ത് സിപിഎമ്മിന്റെ മൂന്നാം ദേശീയ പ്ളീനമാണ് അരങ്ങേറുക. പ്രമോദ് ദാസ് ഗുപ്തഭവനില്‍ 443 പേര് പങ്കെടുക്കും. 28 മുതല്‍ 31 വരെയാണ്…
-
ഐ.എസില്‍ ചേരാന്‍ പുറപ്പെട്ടവര്‍ നാഗ്പുരില്‍ പിടിയില്‍
അന്താരാഷ്ട്ര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്സില്‍ ചേരാന്‍ തയ്യാറെടുത്ത മൂന്ന് പേര് നാഗ്പുരില്‍ പിടിയിലായി. നാഗ്പുര്‍ ഡോ ബാബാ സാഹിബ് അംബേദ്കര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ചാണ് ഇവര്‍ അറസ്റ്റിലായത്. അബ്ദുല്‍ വസീം, ഉമര്‍ ഹസന്…

Local News













