അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാമിന് സ്മാരകം പണിയാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു

രാമേശ്വരത്ത് മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന് സ്മാരകം ഉയരും. മൃതദേഹം ഖബറടക്കിയ ജന്മനാടായ രാമേശ്വരത്തെ പെയ്കറുമ്പ മൈതാനത്താണ് സ്മാരകം പണിയുന്നത്. മരണം കഴിഞ്ഞ് അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് സ്മാരകം പണിയാനൊരുങ്ങുന്നത്. സ്മാരകം പണിയാന്‍ വൈകുന്നതില്‍ കലാമിന്റെ ബന്ധുക്കള്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പരസപരം പഴി ചാരുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. കലാം നേതൃത്വം നല്‍കിയിരുന്ന ഡിഫന്‍സ് റിസര്‍ച്ച് ആന്റ്‌ ഡവലപ്‌മെന്റ് കോര്‍പറേഷന്‍(ഡിആര്‍ഡിഒ) ആണ് സ്മാരകം പണിയാന്‍ പണം മുടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി രാമേശ്വരത്തേക്ക് ഒരു ടീമിനെ അയച്ചതായും ഇവര്‍ വ്യക്തമാക്കുന്നു. അതേസമയം സ്മാരകം നിര്‍മ്മിക്കാനുള്ള ഭൂമി ഇതുവരെ ലഭ്യമാക്കിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാറിന് സ്ഥലം നല്‍കിയതായി സംസ്ഥാന സര്‍ക്കാറും വ്യക്തമാക്കുന്നു. തമിഴ്‌നാട് ഇപ്പോള്‍ നല്‍കിയിരിക്കുന്ന 1.5 ഏക്കറിന് പുറമെ രണ്ട് ഏക്കര്‍ കൂടി വേണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *