മദ്യനയം സുപ്രീംകോടതി അംഗീകരിച്ചു; ബാറുടമകളുടെ ഹരജി തള്ളി

സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിന് സുപ്രീംകോടതിയുടെ അംഗീകാരം. മദ്യനയത്തിനെതിരെ ബാറുടമകള്‍ സമര്‍പ്പിച്ച ഹരജികള്‍ തള്ളിയാണ് സുപ്രിം കോടതിയുടെ ചരിത്ര വിധി. ജസ്റ്റിസ് വിക്രംജിത്ത് സെന്‍, ശിവകീര്‍ത്തി സിങ് എന്നിവരടങ്ങിയ ബെഞ്ച് പ്രത്യേക സിറ്റിങ് നടത്തിയാണ് വിധി പുറപ്പെടുവിച്ചത്. കേസുമായി ബന്ധപ്പെട്ട എല്ലാ ഹരജികളും തള്ളുന്നുവെന്നു മാത്രമാണ് കോടതി വിധിയില്‍ പറഞ്ഞത്.കഴിഞ്ഞ കുറച്ച് കാലമായി സംസ്ഥാന സര്‍ക്കാറിനെ പിടിച്ചുകുലുക്കിയ വിവാദത്തിനാണ് ഇതോടെ ഏറെക്കുറെ അവസാനമായിരിക്കുന്നത്. വിധിയില്‍ സന്തോഷമുണ്ടെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു പറഞ്ഞു. അതേസമയം നിയമപരമായ സാധ്യതകള്‍ പരിശോധിക്കുമെന്ന് ബാറുടമകള്‍ വ്യക്തമാക്കി. പുനപരിശോധനാ ഹര്‍ജിയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉടമകള്‍ ആലോചിച്ചേക്കും. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രം ലൈസന്‍സ് നല്‍കിയ നയം ഭരണഘടന നല്‍കുന്ന തുല്യതക്കുള്ള ലംഘനമാണെന്നാണ് ബാറുടമകള്‍ പ്രധാനമായും വാദിച്ചത്. ഇന്നാല്‍ ഈ വാദങ്ങളൊന്നും സുപ്രീംകോടതി ശരിവച്ചില്ല. ഘട്ടം ഘട്ടമായി സംസ്ഥാനത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *