ഐ.എസില്‍ ചേരാന്‍ പുറപ്പെട്ടവര്‍ നാഗ്പുരില്‍ പിടിയില്‍


അന്താരാഷ്ട്ര ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ്‌സില്‍ ചേരാന്‍ തയ്യാറെടുത്ത മൂന്ന് പേര്‍ നാഗ്പുരില്‍ പിടിയിലായി. നാഗ്പുര്‍ ഡോ ബാബാ സാഹിബ് അംബേദ്കര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ചാണ് ഇവര്‍ അറസ്റ്റിലായത്. അബ്ദുല്‍ വസീം, ഉമര്‍ ഹസന്‍ ഫാറൂഖി, സമീര്‍ ഫാറൂഖി എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഇവരെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നതായി തെലങ്കാന പോലീസ് അറിയിച്ചിരുന്നു.




Sharing is Caring