റവന്യൂ സ്‌കൂള്‍ കലോത്സവം: മീഡിയ സെന്റര്‍ തുറന്നു

d1a0a6a3-94ec-4dfd-b046-b905bc5dc2e1കൊയിലാണ്ടി: റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവ മീഡിയാ സെന്റര്‍ ബോയ്‌സ് സ്‌കൂളില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍ ഡോ. ഗീരീഷ് ചോലയില്‍ അധ്യക്ഷനായിരുന്നു. ഡോ. എസ് സുനില്‍കുമാര്‍, ആര്‍ ഷിജിന്‍ സംസാരിച്ചു. 28ന് രാവിലെ 10 മണിക്ക് കോഴിക്കോട് ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് എജുക്കേഷന്‍ ഡോ: ഗിരീഷ് ചോലയില്‍ പതാക ഉയര്‍ത്തുന്നതോടെ 5 ദിവസം നീണ്ടു നില്‍ക്കുന്ന മേളയക്ക് തുടക്കമാകും തുടര്‍ന്ന് സ്റ്റേജ്, സ്റ്റേജിതരപരിപാടികള്‍ 15 വേദികളിലായി നടക്കും. മേളയുടെ ഔപചാരികമായ ഉദ്ഘാടനം വൈകീട്ട് 5 മണിക്ക് പഞ്ചായത്ത് സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ: എം. കെ. മുനീര്‍ നിര്‍വ്വഹിക്കും. കെ. ദാസന്‍ എം. എല്‍. എ. അദ്ധ്യക്ഷതവഹിക്കും. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ മുഖ്യാത്ഥിയായിരിക്കും. കൂടാതെ സാമൂഹികരാഷ്ട്രീയ, വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഘോഷയാത്രയും ഉണ്ടാകും.

മേള വിജയിപ്പിക്കുന്നതിന് 17 സബ്ബ് കമ്മിറ്റികളും ഉണര്‍ന്നുപ്രവര്‍ത്തിക്കുന്നു. പ്രധാന വേദിയായ കൊയിലാണ്ടി ജി. വി. എച്ച് എസ്. എസ്. ഓഫീസിനടുത്തായി പ്രോഗ്രാം കമ്മിറ്റി ഓഫീസും, മീഡിയാ റൂമും പ്രവര്‍ത്തിക്കുന്നത്. കലോത്സവ റജിസ്‌ട്രേഷന്‍ ഇന്നു മുതല്‍ ആരംഭിച്ചു കഴിഞ്ഞു. അതിന്റെ ഔപചാരികമായ ഉദ്ഘാടനം ഗിരീഷ് ചോലയില്‍ നിര്‍വ്വഹിച്ചു. യു. പി. വിഭാഗത്തില്‍ 33 ഇനങ്ങളിലും, എച്ച്. എസ്. വിഭാഗത്തില്‍ 91 ഇനങ്ങളിലും, എച്ച്. എസ്. എസ്. വിഭാഗത്തില്‍ 105 ഇനങ്ങളിലുമായി 17 സബ്ബ് ജില്ലകളില്‍ നിന്ന് 8752 കുട്ടികള്‍ മത്സരരംഗത്തുണ്ടാകും. എല്ലാ വിഭാഗത്തില്‍ നിന്നുമായി 3550 പെണ്‍കുട്ടികളും, 5202 ആണ്‍കുട്ടികളും ഉള്‍പ്പെടെ 8752 കലാ കായിക താരങ്ങളാണ് മേളയില്‍ മാറ്റുരയ്ക്കുക. ഊട്ടുപുരയും, ആയിരം പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാവുന്ന പന്തലിന്റെയും പണി 27-ാം തിയ്യതിയോടെ പൂര്‍ത്തിയാകും. പോലീസ് ഫയര്‍ഫോഴ്‌സ്‌സേനകളോടൊപ്പം എന്‍. സി. സി, എസ്. പി. സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡന്‍സ് വളണ്ടിയര്‍മാര്‍ കലോത്സവത്തിന്റെ സുരക്ഷാ ചുമതല നിര്‍വ്വഹിക്കും. പങ്കെടുക്കുന്നവര്‍ക്കുള്ള താമസസൗകര്യം സ്‌കുളിലെ പുതുയ ബ്ലോക്കിലും പഴയ കെട്ടിടത്തിലുമായി സജ്ജീകരിച്ചിട്ടുണ്ട്.

ഒന്നാം തിയ്യതി നടക്കുന്ന മേളയുടെ സമാപന സമ്മേളനം കൊയിലാണ്ടി നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്റെ അദ്ധ്യക്ഷതയില്‍ പാര്‍ലമെന്റംഗം മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.വിജയികള്‍ക്കുള്ള സമ്മാനവിതരണം എം. ഐ. ഷാനവാസ് എം. പി. നിര്‍വ്വഹിക്കും. കൂടാതെ ജനപ്രതിനിധികള്‍ അധ്യാപാക സംഘടനാ നേതാക്കള്‍ സംബന്ധിക്കുമെന്ന് സംഘാടകസമിതി അറിയിച്ചു. പത്രസമ്മേളനത്തില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഗിരീഷ് ചോലയില്‍, ഇ. കെ. സുരേഷ് കുമാര്‍, എ. സജീവ്കുമാര്‍, ഡോ; എസ്. സുനില്‍കുമാര്‍, ഷെജിന്‍ ആര്‍. എന്നിവര്‍ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *