യുവതിയെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മുക്കം മാമ്പറ്റയിലെ വില്ലയിലെ വീടിനുള്ളിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.കര്‍ണാടക ചിക്കമംഗളൂരു സ്വദേശി ഐഷാ സുനിതയാണ് മരിച്ചത്. മലപ്പുറം അരീക്കോട് സ്വദേശിയായ സുഹൃത്ത് സത്താറിനൊപ്പമാണ് താമസിച്ചുവന്നിരുന്നത്.
സത്താര്‍ വെള്ളിയാഴ്ച രാവിലെ ജോലികഴിഞ്ഞ് എത്തിയപ്പോഴാണ് ഐഷാ സുനിതയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. ഇയാൾ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മുക്കം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.














