ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും താനുമായി ബന്ധമുണ്ടെന്ന് :ബിജു രാധാകൃഷ്ണന്‍


കോഴിക്കോട് : മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും താനുമായി ബന്ധമുണ്ടെന്ന് സോളാര്‍ തട്ടിപ്പു കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. ചാണ്ടി ഉമ്മനുമായുള്ള രഹസ്യധാരണ കോടതിയില്‍ വെളിപ്പെടുത്തുമെന്നും ബിജുരാധാകൃഷ്ണന്‍ പറഞ്ഞു.


ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു വന്നപ്പോഴായിരുന്നു ബിജുവിന്റെ ഈ വെളിപ്പെടുത്തല്‍. ചാണ്ടി ഉമ്മനുമായി താന്‍ നടത്തിയ ബിസിനസ് സംബന്ധിച്ച കാര്യങ്ങളുടെ രേഖകള്‍ സോളാര്‍ കമ്മിഷനു മുന്നില്‍ ഹാജരാക്കുമെന്നും ബിജു പറഞ്ഞു.


തന്നെ കള്ളനെന്നും കൊലപാതകിയെന്നും വിളിക്കാന്‍ മുഖ്യമന്ത്രിക്ക് ധാര്‍മികമായി അവകാശമില്ല. ധൈര്യമുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് അന്വേഷണത്തെ നേരിടട്ടെ. അപ്പോഴറിയാം ആരാണ് കള്ളനെന്നും കൊലപാതകിയെന്നും. താന്‍ ഹാജരാക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കും സോളര്‍ കമ്മിഷനു മുന്നില്‍ ഹാജരാകേണ്ടി വരും.



Sharing is Caring