കണ്ണൂര്‍: നഗ്‌നരംഗങ്ങള്‍ കാണിച്ച് ആത്മീയപ്രചാരകന്‍ യുവതിയെ പീഡിപ്പിച്ചത് നിരവധി തവണ. പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനായി വിളിപ്പിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ആത്മീയപ്രചാരകന് ഒത്താശ നല്‍കിയ ഭാര്യ ഇപ്പോഴും ഒളിവില്‍ തന്നെ. ഭീമനടി കാലിക്കടവിലെ കല്ലാനിക്കാട്ട് ജെയിംസിന്റെ ഭാര്യ ബിന്‍സിയാണ് കേസിലകപ്പെട്ടതിനെ തുടര്‍ന്ന് പോലീസിന് പിടികൊടുക്കാതെ ഒളിവില്‍ കഴിയുന്നത്. കണ്ണൂര്‍ സ്വദേശിനിയായ യുവതിയെയാണ് ബിന്‍സി കാലിക്കടവിലെ വീട്ടിലേക്ക് പ്രാര്‍ത്ഥനയില്‍ പങ്കെടുപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തിയത്. ഇവിടെ എത്തിയയുടന്‍ തന്നെ ബിന്‍സിയുടെ ഭര്‍ത്താവ് ജയിംസ് യുവതിയെ ഭീഷണിപ്പെടുത്തി ബലാല്‍സംഗത്തിനിരയാക്കുകയും നഗ്‌നരംഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയുമായിരുന്നു.ബിന്‍സിയാകട്ടെ കണ്ണൂരിലെ വീട്ടിലേക്ക് തിരിച്ചുപോവുകയും ഇതിന് വേണ്ട ഒത്താശകള്‍ ചെയ്‌തുകൊടുക്കുകയുമായിരുന്നു.













