News Sections: mainnews
-
മലപ്പുറം ജില്ലയില്‍ ഭൂചലനം
മലപ്പുറം: ജില്ലയില്‍ നേരിയ ഭൂചലനം. രാവിലെ 6.20നും 6.30നും ഇടയിലാണ് ജില്ലയില്‍ ഭൂചലനം അനുഭവപ്പെട്ടത്. കൊണ്ടോട്ടി, വള്ളുവമ്പ്രം എന്നിവിടങ്ങളിലാണിത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
-
കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമാരുടെ പട്ടികയായി; എല്ലാവരും പുതുമുഖങ്ങള്‍
തിരുവനന്തപുരം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പുതിയ ജില്ലാ പ്രസിഡന്റുമാരുടെ പട്ടികയായി. ഗ്രൂപ്പുകള്‍ക്ക് പ്രധാന്യം നല്‍കാതെയാണ് ഹൈക്കമാന്‍റ് പട്ടിക തയ്യാറാക്കിയത്. നിലവിലെ പ്രസിഡന്‍റുമാർ എവിടെയും സ്ഥാനം പിടിച്ചിട്ടില്ല. വനിതാ പ്രാതിനിധ്യമായി ബിന്ദു കൃഷ്ണയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം-…
-
മുത്തലാഖ് സമ്പ്രദായം ഭരണഘടനാ വിരുദ്ധം: അലഹബാദ് ഹൈക്കോടതി
അലഹബാദ്: മുത്തലാഖ് സമ്പ്രദായം ഭരണഘടനാ വിരുദ്ധമെന്ന് അലഹബാദ് ഹൈക്കോടതി. ഇത് മുസ്ലീം സ്ത്രീകളുടെ അവകാശങ്ങൾ ലംഘിക്കുന്നതാണ്. വ്യക്തിനിയമ ബോർഡുകൾ ഭരണഘടനക്ക് മുകളിലല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. മുസ്ലീം സ്ത്രീകൾക്ക് ഇന്ത്യൻ ഭരണഘടന അവകാശങ്ങൾ അനുവദിച്ച് നൽകിയിട്ടുണ്ട്.…
-
ശശികല അണ്ണാ ഡിഎംകെ തലപ്പത്തേക്ക്; പ്രഖ്യാപനം അധികം വൈകാതെ
ചെന്നൈ • അന്തരിച്ച തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികല അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു വരുന്നുവെന്നു സൂചന. അധികം വൈകാതെ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. ജയലളിതയുടെ പിന്‍ഗാമിയായി പനീര്‍സെല്‍വത്തെ മുഖ്യമന്ത്രിയാക്കിയെങ്കിലും…
-
ഇന്തോനേഷ്യയില്‍ ഭൂചലനം: നിരവധി മരണം
ഇന്തോനേഷ്യയിലുണ്ടായ ഭൂചലനത്തില്‍ നിരവധി പേര്‍ മരിച്ചു. ഭൂകമ്പമാപിനിയില്‍ 6.5 രേഖപ്പെടുത്തിയ ശക്തമായ ചലനത്തില്‍ 20 പേര്‍ മരിച്ചതായാണ് ആദ്യ റിപ്പോര്‍ട്.നിരവധി പേര്‍ക്ക് പരിക്കേറ്റു. വീടുകളും കടകളും തകര്‍ന്നുവീണു. തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കുള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം…
-
പത്തുലക്ഷത്തിന്റെ പുതിയ നോട്ടുകളുമായി ബിജെപി നേതാവ് അറസ്റ്റില്‍
പത്തുലക്ഷത്തിന്റെ പുതിയ രണ്ടായിരം രൂപാനോട്ടുകളുമായി ബിജെപി നേതാവ് കൊല്‍ക്കത്തയില്‍ അറസ്റ്റിലായി. മനീഷ് ശര്‍മ എന്നയാളാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു മനീഷ്. മനീഷിനൊപ്പം വ്യവസായി രാജേഷ് ഝാ ഉള്‍പ്പെടെ…
-
കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളുടെ മൃതദേഹം ഒന്‍പതാം തിയതി വരെ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിക്കും
കോഴിക്കോട്: നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങിയില്ല. ഒന്‍പതാം തിയതി വരെ ഇരുവരുടെയും മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിക്കുന്നത് തുടരും. റീപോസ്റ്റ് മാര്‍ട്ടം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നതിനുള്ള സാവകാശത്തിനായി മനുഷ്യാവകാശ…
-
അമ്മ’യെ ഒരു നോക്കുകാണാൻ ആയിരങ്ങൾ ;ഭൗതികശരീരം രാജാജി ഹാളിൽ
അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ഭൗതികശരീരം വസതിയായ പോയസ് ഗാർഡനിൽ നിന്നു പൊതുദർശനത്തിനായി രാജാജി ഹാളിലേക്ക് മാറ്റി. റോഡിനിരുവശത്തും നിരവധിയാളുകളാണ് ‘തമിഴ്നാടിന്റെ അമ്മ’യെ അവസാനമായി ഒരു നോക്കുകാണാൻ എത്തിയത്. രാജാജി ഹാളിലേക്ക് ആയിരക്കണക്കിന് അണ്ണാ…
-
കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി
തിരുവനന്തപുരം: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയോടുള്ള ആദര സൂചകമായി കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ചൊവ്വാഴ്ച കേരള സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്. പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും…
-
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചു
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഇത് സംബന്ധിച്ച് അപ്പോളോ ആശുപത്രി വാര്‍ത്താ കുറിപ്പ് പുറത്തുവിട്ടിട്ടുണ്ട്. രാത്രി 11.30ഓടെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രത്യേക ഉപകരണങ്ങളുടെ…

Local News
















