പത്തുലക്ഷത്തിന്റെ പുതിയ നോട്ടുകളുമായി ബിജെപി നേതാവ് അറസ്റ്റില്‍


പത്തുലക്ഷത്തിന്റെ പുതിയ രണ്ടായിരം രൂപാനോട്ടുകളുമായി ബിജെപി നേതാവ് കൊല്‍ക്കത്തയില്‍ അറസ്റ്റിലായി. മനീഷ് ശര്‍മ എന്നയാളാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു മനീഷ്. മനീഷിനൊപ്പം വ്യവസായി രാജേഷ് ഝാ ഉള്‍പ്പെടെ ആറുപേരും അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ നിന്നും മൊത്തം 33 ലക്ഷം രൂപയാണ് പൊലീസ് കണ്ടെടുത്തത്. 50,100 നോട്ടുകളും പിടിച്ചെടുത്തവയില്‍ ഉണ്ട്. ഏഴ് തോക്കുകള്‍, വെടിയുണ്ടകള്‍ എന്നിവയും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. മനീഷിനെ പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് ബിജെപി ബംഗാള്‍ ഘടകം പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞു. നിരപരാധിത്വം മനീഷ് സ്വയം തെളിയിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.




Sharing is Caring