നോട്ട് അസാധുവാക്കല്‍; പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം ഇന്നും തുടരും

നോട്ട് അസാധു ആക്കല്‍ വിഷയത്തില്‍ പാര്‍ലമെന്റ് നടപടികള്‍ ഇന്നും പ്രക്ഷുബ്ധമാകും. ഇരു സഭകളിലെയും നടപടികള്‍ തടസ്സപ്പെടാനാണ് സാധ്യത. അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാതെ ലോക്‌സഭാ നടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.പ്രധാനമന്ത്രി ഹാജരാകാതെ നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ രാജ്യസഭയില്‍ ചര്‍ച്ച സാധ്യമല്ലെന്നും പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്. അതേസമയം ആദായനികുതി ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ലോക്‌സഭ പാസാക്കിയ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് രാജ്യസഭയില്‍ അവതരിപ്പിക്കുക. ചട്ടങ്ങള്‍ പാലിക്കാതെ ആണ് ലോക്‌സഭ ആദായ നികുതി ഭേദഗതി ബില്‍ പാസ്സാക്കിയതെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *