പ്രമുഖ സാഹിത്യകാരന്‍ ചോ രാമസ്വാമി അന്തരിച്ചു


ചെന്നൈ: പ്രമുഖ സാഹിത്യകാരനും ജയലളിതയുടെ ആത്മസുഹൃത്തുമായ ചോ രാമസ്വാമി (82) അന്തരിച്ചു. ജയലളിത വിടപറഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് ചോ രാമസ്വാമിയും യാത്രയായത്.


ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ 4.30 ന് ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.


സാഹിത്യകാരന്‍, അഭിനേതാവ്, മാധ്യമപ്രവര്‍ത്തകന്‍, അഭിഭാഷകന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ അദ്ദേഹം വൃക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. തുഗ്ലക്ക് മാസികയുടെ സ്ഥാപക എഡിറ്ററുമായിരുന്നു അദ്ദേഹം. ആക്ഷേപ ഹാസ്യങ്ങളിലൂടെ തമിഴ് രാഷ്ട്രീയ നേതൃത്വത്തെ വിമര്‍ശിച്ച വ്യക്തിത്വമാണ് ചോ രാമസ്വാമിയുടേത്.

ജയലളിതയുടെ ഉപദേഷ്ടാവായി ദീര്‍ഘനാള്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1999 മുതല്‍ 2005 വരെ അദ്ദേഹം രാജ്യസഭാ എംപിയായും പ്രവര്‍ത്തിച്ചു.



Sharing is Caring