ഇന്തോനേഷ്യയിലുണ്ടായ ഭൂചലനത്തില്‍ നിരവധി പേര്‍ മരിച്ചു. ഭൂകമ്പമാപിനിയില്‍ 6.5 രേഖപ്പെടുത്തിയ ശക്തമായ ചലനത്തില്‍ 20 പേര്‍ മരിച്ചതായാണ് ആദ്യ റിപ്പോര്‍ട്.നിരവധി പേര്‍ക്ക് പരിക്കേറ്റു. വീടുകളും കടകളും തകര്‍ന്നുവീണു. തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കുള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ശക്തിയേറിയ ചലനത്തിന് പിന്നാലെ 30 മിനിറ്റിനുള്ളില്‍ അഞ്ച് തവണ തുടര്‍ചലനങ്ങളുമുണ്ടായി.













