അലഹബാദ്: മുത്തലാഖ് സമ്പ്രദായം ഭരണഘടനാ വിരുദ്ധമെന്ന് അലഹബാദ് ഹൈക്കോടതി. ഇത് മുസ്ലീം സ്ത്രീകളുടെ അവകാശങ്ങൾ ലംഘിക്കുന്നതാണ്. വ്യക്തിനിയമ ബോർഡുകൾ ഭരണഘടനക്ക് മുകളിലല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
മുസ്ലീം സ്ത്രീകൾക്ക് ഇന്ത്യൻ ഭരണഘടന അവകാശങ്ങൾ അനുവദിച്ച് നൽകിയിട്ടുണ്ട്. ഈ അവകാശങ്ങൾ ലംഘിക്കുന്നതാണ് മുത്തലാഖ് എന്ന് പറയുന്ന സാമുദായിക ആചാരം. ഒരു വ്യക്തി നിയമ ബോർഡും ഭരണഘടനക്ക് മുകളിലല്ലയെന്ന് കോടതി പറഞ്ഞു.













