അമ്മ’യെ ഒരു നോക്കുകാണാൻ ആയിരങ്ങൾ ;ഭൗതികശരീരം രാജാജി ഹാളിൽ


jaya-rajaji-jpg-image-784-410അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ഭൗതികശരീരം വസതിയായ പോയസ് ഗാർഡനിൽ നിന്നു പൊതുദർശനത്തിനായി രാജാജി ഹാളിലേക്ക് മാറ്റി. റോഡിനിരുവശത്തും നിരവധിയാളുകളാണ് ‘തമിഴ്നാടിന്റെ അമ്മ’യെ അവസാനമായി ഒരു നോക്കുകാണാൻ എത്തിയത്. രാജാജി ഹാളിലേക്ക് ആയിരക്കണക്കിന് അണ്ണാ ഡിഎംകെ പ്രവർത്തകർ എത്തിയിട്ടുണ്ട്. വൈകിട്ടു നാല് നാല് വരെ നീളുന്ന പൊതുദർശനത്തിനു ശേഷമായിരിക്കും സംസ്കാരത്തിനായി മറീനയിലേക്കു കൊണ്ടുപോകുക. എംജിആറിന്റെ സംസ്കാരം നടത്തിയ മറീനയിൽ എംജിആർ സ്മാരകത്തിനടുത്തായിരിക്കും ജയയ്ക്കും അന്ത്യവിശ്രമസ്ഥലമൊരുങ്ങുക.jaya-supporters-jpg-image-784-410


തമിഴ്നാട്ടിൽ ഏഴു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങൾക്കു മൂന്നു ദിവസം അവധിയാണ്.




Sharing is Caring