News Sections: mainnews

  • തിരുച്ചിറപ്പള്ളിയില്‍ വാഹനാപകടം:10 പേര്‍ മരിച്ചു

    തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ വാനടിച്ച് 10 പേര്‍ മരിച്ചു. ഡ്രൈവറടക്കം ഗുരുതരമായി പരുക്കേറ്റ 5 പേരെ തിരുച്ചിറപ്പള്ളിയിലെ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അർദ്ധരാത്രി മധുര- തിരുച്ചിറപ്പള്ളി ദേശീയപാതയില്‍ തുവരന്‍കുറിച്ചിയിലാണ് അപകടം നടന്നത്.…

  • ജിഷ കൊലക്കേസില്‍ അന്തിമ വാദം പൂര്‍ത്തിയായി; വിധി ചൊവ്വാഴ്ച്ച

    ജിഷ കൊലക്കേസില്‍ അന്തിമ വാദം പൂര്‍ത്തിയായി; വിധി ചൊവ്വാഴ്ച്ച

    സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതക കേസിന്റെ വിധി ചൊവ്വാഴ്ച്ച പ്രഖ്യാപിക്കും. കേസില്‍ അന്തിമ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്നാണിത്. കഴിഞ്ഞമാസം 22നാണ് കേസില്‍ അന്തിമ വാദം ആരംഭിച്ചത്. എറണാകുളം…

  • ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് വി.എസ്

    തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്ചുതാനന്ദന്‍. ഇക്കാര്യം ആവശ്യപ്പെട്ട് വി.എസ് പ്രധാനമന്ത്രിക്ക് കത്തയച്ചു.

  • റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു; നിരക്കുകളില്‍ മാറ്റമില്ല

    റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്കിന്റെ വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ ആറു ശതമാനവും സി.ആര്‍.ആര്‍ നിരക്ക് നാലു ശതമാനവുമായി തുടരും നാണയപ്പെരുപ്പത്തിനുള്ള സാധ്യത കണക്കിലെടുത്ത് വായ്പാ നിരക്കുകളില്‍ മാറ്റം വരുത്തിയേക്കില്ലെന്ന സൂചനകള്‍…

  • മദ്യം ഉപയോഗിക്കാനുള്ള പ്രായപരിധി 23 വയസ്സാക്കി

    മദ്യം ഉപയോഗിക്കാനുള്ള പ്രായപരിധി 21 ല്‍ നിന്ന് 23 വയസ്സായി ഉയര്‍ത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അബ്കാരി നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു. പരാതികള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി…

  • പാനൂരില്‍ ആര്‍എസ്എസ് അക്രമം: സിപിഐ എം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു

    കണ്ണൂര്‍ : കണ്ണൂര്‍ പാനൂരില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് അക്രമം. സിപിഐ എം പുത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം നൌഷാദ് കളത്തിലിനെയാണ് വെട്ടിക്കൊലപെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായ പരിക്കേറ്റ നൌഷാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…

  • എം.പി വീരേന്ദ്രകുമാറിനെ നിതീഷ്കുമാര്‍ പുറത്താക്കി: എ.എസ് രാധാകൃഷ്ണന്‍ പാര്‍ട്ടി പ്രസിഡന്റ്

    എം.പി വീരേന്ദ്രകുമാറിനെ നിതീഷ്കുമാര്‍ പുറത്താക്കി: എ.എസ് രാധാകൃഷ്ണന്‍ പാര്‍ട്ടി പ്രസിഡന്റ്

    ജനതാദള്‍ യു സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാറിനെ നിതീഷ്കുമാര്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തുനിന്നു പുറത്താക്കി. സംസ്ഥാന കമ്മിറ്റി അംഗവും തൃശൂര്‍ സ്വദേശിയുമായ എ.എസ്. രാധാകൃഷ്ണനെ സംസ്ഥാന പ്രസിഡന്റായി നിയമിക്കുകയും ചെയ്തു. ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള നിതീഷ്കുമാറിന്റെ…

  • ഗുജറാത്തില്‍ ഒഴിഞ്ഞ കസേരകളോട് മോദിയുടെ പ്രസംഗം; വീഡിയോ വൈറല്‍

    ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബി.ജെ.പിക്ക് വലിയ തലവേദനയുണ്ടാക്കിയ സംഭവമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലികള്‍ക്ക് ആളുകള്‍ കുറഞ്ഞത്. ഇപ്പോഴിതാ, ഒഴിഞ്ഞ കസേരകളോട് മോദി പ്രസംഗിക്കുന്ന വീഡിയോ വൈറലാവുകയാണ്. ബറൂച്ചില്‍ മോദിയുടെ പ്രസംഗത്തിനു വേണ്ടി ഒരുക്കിയ…

  • സര്‍ക്കാരിന്റെ ബാധ്യത ജനങ്ങളോടു മാത്രം: വി.എസ്

    ജനാധിപത്യ ഭരണ സംവിധാനത്തില്‍ ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സര്‍ക്കാരിന് ജനങ്ങളോടു മാത്രമാണ് ബാധ്യതയെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ഭരണപരിഷ്‌കാര കമ്മീഷന്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങള്‍ സംബന്ധിച്ച പബ്ലിക്…

  • പേരാവൂരില്‍ ഡിഫ്ത്തീരിയ ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു

    പേരാവൂരില്‍ ഡിഫ്ത്തീരിയ ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു

    ഡിഫ്ത്തീരിയ ബാധിച്ച വിദ്യാര്‍ഥിനി മരിച്ചു. മണത്തണ കല്ലടിമുക്ക് കുന്നേത്ത് കുലേത്ത് ഉദയകുമാര്‍-തങ്കമണി ദമ്പതികളുടെ മകള്‍ ശ്രീപാര്‍വതി (14) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചയോടെയായിരുന്നു മരണം. കഴിഞ്ഞ ദിവസം പനി ബാധച്ച വിദ്യാര്‍ഥിനി പേരാവൂരിലും പരിയാരത്തും…