മുള്ളൻ പന്നിയെ കൊന്ന് കറിവയ്ക്കുന്നതിനിടെ ആയുർവേദ ഡോക്ടര്‍ പിടിയില്‍

മുള്ളൻ പന്നിയെ കൊന്ന് കറിവയ്ക്കുന്നതിനിടെ ആയുർവേദ ഡോക്ടര്‍ പിടിയില്‍. കൊട്ടാരക്കര വാളകം അമ്പലക്കര സ്വദേശി പി. ബാജിയാണ് പിടിയിലായത്. അഞ്ചൽ റേഞ്ച് ഓഫീസർ അജികുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു ഇയാളുടെ വീട്ടിൽ വനപാലകർ പരിശോധന നടത്തിയത്. വനപാലക സംഘം പരിശോധനയ്‌ക്കെത്തുമ്പോൾ വീട്ടിൽ ചീനച്ചട്ടിയിൽ മുള്ളൻ പന്നിയിറച്ചി കറിവയ്ക്കുകയായിരുന്നു ഡോക്ടർ. തുടർന്ന് നടത്തിയ പരിശോധനയിൽ മുള്ളൻ പന്നിയുടെ അവശിഷ്ടങ്ങളും വീട്ടുപരിസരത്തു നിന്നും കണ്ടെത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *