2300 രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ തല്ലിക്കൊന്നു. ഡല്‍ഹിയില്‍ ബുറാറി മേഖലയില്‍ വ്യാഴാഴ്ചയാണ് സംഭവം. പരിക്കേറ്റ് ചികിത്സയിലിരുന്ന പ്രിയാന്‍ഷു ആണ് മരിച്ചത്.
സംഭവത്തില്‍ നാലു പ്രതികള്‍ പിടിയിലായി.
ഇതില്‍ രണ്ട് പ്രായപൂര്‍ത്തിയാകാത്തവരുണ്ട്. മരിച്ചയാളുടെ സുഹൃത്തായ ജയ്കിഷാന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ബൈക്കിലെത്തിയ ആറംഗ സംഘമാണ് ഇയാളെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്.














