എം.പി വീരേന്ദ്രകുമാറിനെ നിതീഷ്കുമാര്‍ പുറത്താക്കി: എ.എസ് രാധാകൃഷ്ണന്‍ പാര്‍ട്ടി പ്രസിഡന്റ്


ജനതാദള്‍ യു സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാറിനെ നിതീഷ്കുമാര്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തുനിന്നു പുറത്താക്കി. സംസ്ഥാന കമ്മിറ്റി അംഗവും തൃശൂര്‍ സ്വദേശിയുമായ എ.എസ്. രാധാകൃഷ്ണനെ സംസ്ഥാന പ്രസിഡന്റായി നിയമിക്കുകയും ചെയ്തു.
ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള നിതീഷ്കുമാറിന്റെ നീക്കത്തെ പരസ്യമായി എതിര്‍ക്കുകയും രാജ്യസഭാംഗത്വം രാജിവയ്ക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തതിനു പിറകേയാണ് വിരേന്ദ്രകുമാറിനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കം ചെയ്തിരിക്കുന്നത്. സോഷ്യലിസ്റ്റ് ജനതാദള്‍ രൂപീകരിച്ചശേഷം ഇടതുമുന്നണിയിലേക്കു ചുവടുമാറ്റാനാണ് വീരേന്ദ്രകുമാര്‍ പക്ഷം ആലോചിക്കുന്നത്. ഒപ്പം രാജ്യസഭാംഗത്വം രാജിവയ്ക്കുകയും ചെയ്യും.




Sharing is Caring