വിശാലിന്റെ നാമനിര്‍ദേശ പത്രിക ആദ്യം തള്ളി, പിന്നെ സ്വീകരിച്ചു

കുത്തിയിരിപ്പ് സമരത്തിനൊടുവില്‍ വിശാലിന്റെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു.
തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന ആര്‍കെ നഗര്‍ മണ്ഡലത്തിലേക്കുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച നടന്‍ വിശാലിനിന്റെ പത്രിക തള്ളിയിരുന്നു. വിശാലിന്റെ നാമനിര്‍ദ്ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയതിനെ തുടര്‍ന്ന് വിശാല്‍ റിട്ടേണിങ് ഓഫീസറുടെ ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തിയിരുന്നു. പാര്‍ട്ടികളുടെ ഒന്നും പിന്തുണ ഇല്ലാതെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു വിശാലിന്റെ സ്ഥാനാര്‍ത്ഥിത്വം.
തമിഴ് സിനിമാ ലോകത്ത് നിര്‍ണായക ശക്തിയായ നിര്‍മ്മാതാക്കളുടെ സംഘടനയുടെ നേതാവ് കൂടിയാണ് വിശാല്‍. രജനീകാന്തും കമല്‍ഹാസനുമൊക്കെ തങ്ങളുടെ രാഷ്ട്രീയം പരസ്യപ്പെടുത്തി പലപ്പോഴും രംഗത്തുവന്നിരുന്നെങ്കിലും ഒരിക്കല്‍ പോലും വിശാല്‍ അത്തരത്തിലൊരു നീക്കം നടത്തിയിരുന്നില്ല. അപ്രതീക്ഷിതമായിട്ടായിരുന്നു വിശാലിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.
തനിക്ക് ആര്‍കെ നഗറിന്റെ ശബ്ദമാകണമെന്നും മുഴുനീള രാഷ്ട്രീയ പ്രവര്‍ത്തകനാകാനല്ല, മറിച്ച് ജനങ്ങളുടെ പ്രതിനിധി ആകനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും വിശാല്‍ വ്യക്തമാക്കിയിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമുമാണ് തന്റെ പ്രചോദനം. താനിതുവരെ അരവിന്ദിനെ പരിചയയപ്പെട്ടിട്ടില്ല. എന്നാല്‍ അദ്ദേഹം ജനങ്ങളുടെ നേതാവാണ്. ഒരിക്കലും ഒരു രാഷ്ട്രീയക്കാരനാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും തനിക്ക് സാധാരണക്കാരനായാല്‍ മതിയെന്നുമായിരുന്നു തെരഞ്ഞെടുപ്പ് മത്സര രംഗത്തേക്ക് കടന്ന സാഹചര്യത്തെ വിശാല്‍ വിശദീകരിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *