News Sections: mainnews
-
ഭീതിയൊഴിഞ്ഞു; നിപ്പ വൈറസ് വ്യാപനം അവസാനിച്ചു- ആരോഗ്യമന്ത്രി
കോഴിക്കോട്: നിപ്പ വൈറസ് വ്യാപനം അവസാനിച്ചെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ. പുതിയതായി ഒരു കേസും റിപ്പോര്‍ട്ട് ചെയ്യപെടാത്ത സാഹചര്യത്തില്‍ വൈറസ് വ്യാപനം അവസാനിച്ചുവെന്ന് വിലയിരുത്താന്‍ കഴിയുമെന്ന് നിപ്പ അവലോകന യോഗത്തില്‍ മന്ത്രി പറഞ്ഞു.…
-
കസ്റ്റഡി മരണം:ആര്‍ടിഎഫുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയതെങ്ങനെയെന്ന് ഹൈക്കോടതി
കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ ആര്‍ടിഎഫുകാര്‍ക്കെതിരെ എങ്ങനെയാണ് കൊലക്കുറ്റം ചുമത്തിയതെന്ന് ഹൈക്കോടതി. ആര്‍ടിഎഫ് പിടികൂടുമ്പോഴുള്ള മര്‍ദ്ദനത്തില്‍ മരിച്ചെന്നാണ് ഡോക്ടറുടെ മൊഴിയെന്ന് പ്രൊസിക്യൂഷന്. ആശുപത്രിയില്‍ കാണിച്ചപ്പോള്‍ ഗൗരവമുള്ള പരുക്കുള്ളതായി കണ്ടില്ലെയെന്ന് ഹൈക്കോടതി…
-
രാജ്യസഭാ തെരഞ്ഞെടുപ്പ്: ഇടതു സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു
തിരുവനന്തപുരം: ഇടതു സ്ഥാനാര്‍ഥികള്‍ രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള പത്രിക സമര്‍പിച്ചു. സ്ഥാനാര്‍ഥികളായ സിപിഎം നേതാവ് എളമരം കരീം, സിപിഐ നേതാവ് ബിനോയ് വിശ്വം എന്നിവരാണ് പത്രിക സമര്‍പിച്ചത്. നിയമസഭാ സെക്രട്ടറിയും വരണാധികാരിയുമായ പി.കെ.പ്രകാശ് ബാബു മുന്‍പാകെയാണ്…
-
കെപിസിസി പ്രസിഡന്റ് സ്ഥാനം:മുല്ലപ്പള്ളിക്കെതിരെ ഇന്ദിരാഭവന് മുന്നില്‍ പോസ്റ്റര്‍
തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രനും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ ഇന്ദിരാഭവന് മുന്നില്‍ പോസ്റ്ററുകള്‍. മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റ് ആയാല്‍ മുങ്ങുന്ന കപ്പലിന് ഓട്ടയിടുന്നതിന് തുല്യമാണെന്ന് പോസ്റ്ററില്‍ പരാമര്‍ശം. ഒറ്റുകാരും കള്ളന്മാരും നയിക്കേണ്ട എന്ന് സേവ് കോണ്‍ഗ്രസ്…
-
രാജീവ് ഗാന്ധിയെ പോലെ മോദിയെയും വധിക്കാന്‍ പദ്ധതി; പുനെ പൊലീസിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍
ദില്ലി: രാജീവ് ഗാന്ധിയെ വധിച്ചതുപോലെ നരേന്ദ്ര മോദിയെ വധിക്കാന്‍ മാവോയിസ്റ്റ് പദ്ധതിയിട്ടതായി പുനെ പൊലീസിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. കോടതിയോടാണ് പൊലീസ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇതിന്റെ സൂചനകള്‍ അടങ്ങുന്ന ഒരു കത്ത് ലഭിച്ചതായും പൊലീസ് പറഞ്ഞു.…
-
കോണ്‍ഗ്രസിന്റെ പോക്ക് നാശത്തിലേക്ക്; യു.ഡി.എഫ് യോഗത്തില്‍ നിന്ന് വി.എം സുധീരന് ഇറങ്ങിപ്പോയി
തിരുവനന്തപുരം: കെ.എം.മാണി യു.ഡി.എഫിലേക്ക് തിരിച്ചുവന്നത് സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും അദ്ദേഹം വന്ന രീതി ശരിയായില്ലെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന് പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ പോക്ക് നാശത്തിലേക്കാണെന്നും ഇപ്പോഴത്തെ തീരുമാനങ്ങളുടെ ഗുണഭോക്താവ് ബി.ജെ.പി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.…
-
കേരള കോണ്‍ഗ്രസ് യു.ഡി.എഫില്‍ തിരിച്ചെത്തി; സീറ്റ് അറിഞ്ഞു തന്നതെന്ന് മാണി
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം) യു.ഡി.എഫിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് പാര്‍ട്ടി ചെയര്മാന് കെ.എം മാണി. രാജ്യത്തിന്റെ മതേതരത്വം ശക്തിപ്പെടുത്താനും കര്‍ഷക താല്പര്യം പരിഗണിച്ചുമാണ് ഈ തീരുമാനം. പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ല. പാര്‍ട്ടി നേതൃയോഗം…
-
രാജ്യസഭയിലേക്ക് എളമരം കരീം
കോഴിക്കോട്: രാജ്യസഭയില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് സിപിഎം സ്ഥാനാര്‍ഥിയായി എളമരം കരീം മത്സരിക്കും. മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയും കേന്ദ്ര കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ് എളമരം കരീം. തിരുവനന്തപുരത്ത്…
-
പൊലീസും മുഖ്യമന്ത്രിയും പറയുന്നത് കള്ളം; ആദ്യം മര്‍ദിച്ചത് പൊലീസ് ഡ്രൈവര്‍ – ഉസ്മാന്
ആലുവ: പൊലീസിന്റെയും മുഖ്യമന്ത്രിയുടെയും ആരോപണങ്ങള്‍ കള്ളമെന്ന് ആലുവയില്‍ പൊലീസ് മര്‍ദനമേറ്റ ഉസ്മാന്. കുഞ്ചാട്ടുകര കവലയില്‍ റോഡരികില്‍ ടൂവീലറിലിരുന്ന് സുഹൃത്തിനോട് സംസാരിക്കുകയായിരുന്ന തന്നെ ആദ്യം മര്‍ദിച്ചത് കാറിന്റെ ഡ്രൈവറാണെന്ന് ഉസ്മാന് പറഞ്ഞു. പിന്നീട് വാഹനത്തിലെ മറ്റുള്ളവരും…
-
കോണ്‍ഗ്രസില്‍ കൂട്ടരാജി, പരസ്യ വിമര്‍ശനം; രാജ്യസഭാ സീറ്റ് വിട്ടുനല്‍കിയതിന് പിന്നില്‍ ഉമ്മന്‍ചാണ്ടിയെന്ന് പിജെ കുര്യന്
കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് രാജ്യസഭാ സീറ്റ് വിട്ടുനല്‍കിയ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നടപടിയില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം കത്തുന്നു. മുതിര്‍ന്ന നേതാക്കന്മാരൊന്നടങ്കം പരസ്യമായാണ് തീരുമാനത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകള്‍ക്കു ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍…

Local News


















