രാജ്യസഭാ തെരഞ്ഞെടുപ്പ്: ഇടതു സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു


തിരുവനന്തപുരം: ഇടതു സ്ഥാനാര്‍ഥികള്‍ രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള പത്രിക സമര്‍പിച്ചു. സ്ഥാനാര്‍ഥികളായ സിപിഎം നേതാവ് എളമരം കരീം, സിപിഐ നേതാവ് ബിനോയ് വിശ്വം എന്നിവരാണ് പത്രിക സമര്‍പിച്ചത്. നിയമസഭാ സെക്രട്ടറിയും വരണാധികാരിയുമായ പി.കെ.പ്രകാശ് ബാബു മുന്‍പാകെയാണ് ഇരുവരും പത്രിക നല്‍കിയത്.


മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ, മന്ത്രിമാരായ തോമസ് ഐസക്, ഇ.ചന്ദ്രശേഖരന്‍ തുടങ്ങിയ നേതാക്കള്‍ക്കൊപ്പമാണ് ഇരുവരും പത്രികാ സമര്‍പ്പണത്തിനെത്തിയത്.




Sharing is Caring