പൊലീസും മുഖ്യമന്ത്രിയും പറയുന്നത്​ കള്ളം; ആദ്യം മര്‍ദിച്ചത്​ പൊലീസ്​ ഡ്രൈവര്‍ – ഉസ്​മാന്‍

ആലുവ: പൊലീസിന്റെയും മുഖ്യമന്ത്രിയുടെയും ആരോപണങ്ങള്‍ കള്ളമെന്ന് ആലുവയില്‍ പൊലീസ്​ മര്‍ദനമേറ്റ ഉസ്മാന്‍. കുഞ്ചാട്ടുകര കവലയില്‍ റോഡരികില്‍ ടൂവീലറിലിരുന്ന് സുഹൃത്തിനോട് സംസാരിക്കുകയായിരുന്ന തന്നെ ആദ്യം മര്‍ദിച്ചത് കാറി​​ന്റെ ഡ്രൈവറാണെന്ന്​ ഉസ്മാന്‍ പറഞ്ഞു. പിന്നീട് വാഹനത്തിലെ മറ്റുള്ളവരും ഇറങ്ങി വന്നു മര്‍ദിച്ചു. തൊട്ടടുത്ത കച്ചവടക്കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും കാറിലെടുത്തിട്ട് പൊലീസ് സ്റ്റേഷനിലെത്തിച്ചു. അപ്പോഴാണ്​ മര്‍ദിച്ചത്​ പൊലീസുകാരാണെന്ന്​ അറിഞ്ഞത്​.

സ്റ്റേഷന്റെ മുകള്‍ നിലയില്‍ എത്തിച്ച്‌ ഒരാള്‍ തല കാലിനിടയില്‍ പിടിച്ചു. വേറൊരാള്‍ കൈമുട്ടുകൊണ്ട്​ പുറത്ത്​ ഇടിച്ചു. അവിടെ വീണ രക്തം പിന്നീടെത്തിയ ഉന്നത ഉദ്യോഗസ്ഥന്‍ കണ്ടിരുന്നു. ഒരു കണ്ണിന് കാഴ്​ച ശരിയായിട്ടില്ല. ശരീരത്തിന് അസഹ്യമായ വേദനയുണ്ട്​. താന്‍ പങ്കാളിയാവാത്ത സംഭവത്തില്‍ പ്രതി ചേര്‍ത്ത കുറ്റമാണ്​ തന്റെ​​ പേരില്‍ ആരോപിക്കുന്നതെന്നും ഉസ്​മാന്‍ പറഞ്ഞു.

2011ല്‍ ആലുവ കൊച്ചിന്‍ ബാങ്ക് കവലയില്‍ നടന്ന ലാത്തിച്ചാര്‍ജിനിടെ ആ പ്രദേശത്തെത്തിയ ത​​ന്റെ പേരില്‍ കള്ളക്കേസെടുക്കുകയായിരുന്നു. കുറ്റവാളിയല്ലെന്ന്​ മനസിലാക്കിയ മജിസ്ട്രേറ്റ് പിറ്റെ ദിവസം തന്നെ തനിക്ക്​ ജാമ്യം നല്‍കിയെന്നും ഉസ്​മാന്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *