രാജ്യസഭയിലേക്ക് എളമരം കരീം


കോഴിക്കോട്: രാജ്യസഭയില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് സിപിഎം സ്ഥാനാര്‍ഥിയായി എളമരം കരീം മത്സരിക്കും. മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയും കേന്ദ്ര കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ് എളമരം കരീം.


തിരുവനന്തപുരത്ത് വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റിലാണ് രാജ്യസഭാ സീറ്റ് സംബന്ധിച്ച്‌ തീരുമാനമായത്. സിപിഐയുടെ സ്ഥാനാര്‍ഥിയായി ബിനോയി വിശ്വമാണ് മത്സരിക്കുന്നത്.


കേരളത്തില്‍ നിന്ന് മൂന്ന് സീറ്റിലേക്കാണ് ഒഴിവുവരുന്നത്. യുഡിഎഫിന് ജയിക്കാന്‍ കഴിയുന്ന സീറ്റ്‌ കേരളാ കോണ്‍ഗ്രസിന് കോണ്‍ഗ്രസ് വിട്ടുനല്‍കിയിരുന്നു.



Sharing is Caring