News Sections: local
-
മലപ്പുറത്ത് പമ്പ് ഹൗസ് ജീവനക്കാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി
മലപ്പുറം കട്ടുപ്പാറ തടയണയില്‍ ഒഴുക്കില്‍പ്പെട്ട് പമ്പ് ഹൗസ് ജീവനക്കാരനെ കാണാതായി. കട്ടുപ്പാറ ശുദ്ധജല പമ്പ് ഹൗസിലെ ജീവനക്കാരനായ ബിനോയിയെ ആണ് കാണാതായത്. മലപ്പുറം നിലമ്പൂര്‍ സ്വദേശിയാണ്. ബിനോയ് കനത്ത മഴയെത്തുടര്‍ന്നുണ്ടായ ശക്തമായ ഒഴുക്കില്‍ പെടുകയായിരുന്നു.…
-
വയനാട്ടില്‍ അഞ്ചു വയസ്സുകാരന്‍ പുഴയില്‍ മുങ്ങിമരിച്ചു
വയനാട് വിളമ്പുകണ്ടത്ത് വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു. വയനാട് മലങ്കര കോളനിയിലെ ബാലന്റെ മകന്‍ അലന്‍ (5) ആണ് മരിച്ചത്. വിളമ്പുകണ്ടം പാറക്കടവ് പുഴയിലാണ് അപകടം സംഭവിച്ചത്.
-
ഓട്ടോറിക്ഷ മറിഞ്ഞ് യുകെജി വിദ്യാര്‍ഥിനി മരിച്ചു
കുണ്ടായിത്തോട് സെന്റ് ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്കുള്ള യാത്രാമധ്യേ ചെറുവണ്ണൂര്‍ റോഡിലെ ചീര്‍പ്പാലത്തിന് സമീപത്ത് വെച്ച് വിദ്യാര്‍ഥികളേയുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് യുകെജി വിദ്യാര്‍ഥിനി മരിച്ചു. ഓട്ടോ ഡ്രൈവര്‍ക്കും മറ്റു നാലു വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു.എതിരെ…
-
ജെ.ഡി.യു മത്സരിച്ചിടത്തെല്ലാം കോണ്‍ഗ്രസും മുസ്‌ലിം ലീഗും കാലുവാരി
തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ജനതാദള്‍ (യു) സംസ്ഥാന നേതൃയോഗത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. ജെ.ഡി.യു മത്സരിച്ചിടത്തെല്ലാം കോണ്‍ഗ്രസും മുസ്‌ലിം ലീഗും ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ കാലുവാരിയതായും വിമര്‍ശനമുയര്‍ന്നു. വടകരയിലും കല്‍പറ്റയിലും നേമത്തും…
-
സ്‌കൂള്‍ വരാന്തയിലെ തൂണു തകര്‍ന്നുവീണ് വിദ്യാര്‍ഥി മരിച്ചു
സ്‌കൂളിന്റെ വരാന്തയിലെ തൂണ് തകര്‍ന്നുവീണ് വിദ്യാര്‍ഥി മരിച്ചു. മുഖത്തല ഗ്രാമോദ്ധാരണ ട്രസ്റ്റ് എച്ച്.എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി നിഷാന്താ(13)ണ് മരിച്ചത്. ഇന്നു ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു സംഭവം. അപകടത്തില്‍പ്പെട്ട ഉടനെതന്നെ നിഷാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.…
-
മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; മുഹമ്മദ് മുനവ്വറിന് ഒന്നാം റാങ്ക്
സംസ്ഥാനത്തെ ഈ വര്‍ഷത്തെ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 1,04,787 പേര്‍ യോഗ്യത നേടി. കണ്ണൂര്‍ സ്വദേശി മുഹമ്മദ് മുനവ്വറിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് ചെന്നൈ സ്വദേശി ലക്ഷ്മണ്‍ ദേവ് സ്വന്തമാക്കി.…
-
തന്റെ നിയമനത്തില്‍ ഒരു സന്ദേശമുണ്ടെന്ന് നിയുക്ത വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്
തന്റെ നിയമനത്തില്‍ ഒരു സന്ദേശമുണ്ടെന്ന് നിയുക്ത വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ആ സന്ദേശം ജനങ്ങള്‍ക്ക് മനസ്സിലാകുമെന്നും ജേക്കബ് തോമസ് മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ അഴിമതി കേസുകളിലടക്കം പിന്നീട് പ്രതികരിക്കാമെന്ന് ജേക്കബ്…
-
കൈക്കൂലി: മൂവാറ്റുപുഴ ആര്‍.ഡി.ഒ. അറസ്റ്റില്‍
മൂവാറ്റുപുഴ ആര്‍.ഡി.ഒ. മോഹനന്‍പിള്ളയെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. ഇടിഞ്ഞു വീണ മതില്‍ നന്നാക്കി കിട്ടാനായി സര്‍ക്കാര്‍ സഹായം അപേക്ഷിച്ചെത്തിയ ആളോട് 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്.മൂവാറ്റുപുഴ ആര്‍.ഡി.ഒ. ഓഫിസില്‍വെച്ചാണ്…
-
ഹനീഫ വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കാണും
ചാവക്കാട്ടെ പ്രമാദമായ ഹനീഫ വധക്കേസില്‍ സത്യസന്ധമായ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് നിവേദനം നല്‍കുമെന്ന് സഹോദരങ്ങളായ എസി സെയ്ത് മുഹമ്മദും എസി ഷാനവാസും പിതൃസഹോദരന്‍…
-
വയനാട്ടില്‍ കാട്ടാന വെടിയേറ്റ് ചരിഞ്ഞ നിലയില്‍
രിഞ്ഞതാണെന്നാണ് പ്രാഥമിക നിഗമനം. വനംവകുപ്പധികൃതര്‍ സംഭവസ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. വയനാട് വന്യജീവി സങ്കേതത്തിലൂടെ കടന്ന് പോകുന്ന ബത്തേരി-പുല്‍പ്പള്ളി വഴിയരികിലാണ് ഏകദേശം പന്ത്രണ്ട് വയസുള്ള പിടിയാനയുടെ ജഡം കണ്ടെത്തിയത്. തലയില്‍ വെടിയേറ്റ് മുട്ടുക്കുത്തി തുമ്പിക്കൈ നീട്ടിയിരിക്കുന്ന…

Local News















