തെക്കന്‍ മെക്സിക്കോയില്‍ വെടിവെപ്പില്‍ മേയര്‍ ഉള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടു

തെക്കന്‍ മെക്സിക്കോയിലെ ഗുറേറ സംസ്ഥാനത്തുണ്ടായ വെടിവെപ്പില്‍ മേയര്‍ ഉള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

സാന്‍ മിഗുവെല്‍ ടോടോലാപ്പന്‍ നഗരത്തിലെ മേയര്‍ കോണ്‍റാഡോ മെന്‍ഡോസ, മുന്‍ മേയറും പിതാവുമായ ജുവാന്‍ മെന്‍ഡോസ എന്നിവരാണ് കൊല്ലപ്പെട്ടത്. കൂടാതെ കൊല്ലപ്പെട്ടവരില്‍ 10 പേര്‍ പ്രാദേശിക ഭരണകൂടത്തിലെ അംഗങ്ങളാണെന്ന് ഉദ്യഗസ്ഥര്‍ പറഞ്ഞു.

സംസ്ഥാന ഗവര്‍ണര്‍ എവ്‌ലിന്‍ സല്‍ഗാഡോ പിനേഡ ആക്രമണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അക്രമം നടത്തിയവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും പറഞ്ഞു .മുമ്ബും സംസ്ഥാനത്ത് സമാന രീതിയിലുള്ള ആക്രമണങ്ങള്‍ നടന്നിട്ടുളളതായി ഓഫിസ് വൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആശുപത്രികളിലേക്ക് മാറ്റി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *