ഓട്ടോറിക്ഷ മറിഞ്ഞ് യുകെജി വിദ്യാര്‍ഥിനി മരിച്ചു


കുണ്ടായിത്തോട് സെന്റ് ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്കുള്ള യാത്രാമധ്യേ ചെറുവണ്ണൂര്‍ റോഡിലെ ചീര്‍പ്പാലത്തിന് സമീപത്ത് വെച്ച് വിദ്യാര്‍ഥികളേയുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് യുകെജി വിദ്യാര്‍ഥിനി മരിച്ചു. ഓട്ടോ ഡ്രൈവര്‍ക്കും മറ്റു നാലു വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു.എതിരെ വന്ന സ്‌കൂട്ടറില്‍ ഇടിച്ച് നിയന്ത്രണംവിട്ടാണ് ഓട്ടോ മറിഞ്ഞത്.കോഴിക്കോട് ബേപ്പൂര്‍ ബിസി റോഡിലെ പോര്‍ട്ട് കോര്‍ട്ടേഴ്‌സിലെ താമസക്കാരനായ നജ്മല്‍ ബാബുവിന്റെ മകള്‍ അഞ്ചു വയസ്സുകാരി നൂജ നഷ്‌റയാണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന നൂജയുടെ സഹോദരി നിജ നഷ് വ(10), ആണ്ടക്കല്‍ കനിയില്‍ ദേവധത്ത് (8), അജിതിന്റെ മകന്‍ അമിത് (8), ഓട്ടോ ഡ്രൈവര്‍ ബബീഷ് (38) എന്നിവര്‍ക്ക് പരിക്കേറ്റു.




Sharing is Caring