സ്‌കൂളിന്റെ വരാന്തയിലെ തൂണ് തകര്‍ന്നുവീണ് വിദ്യാര്‍ഥി മരിച്ചു. മുഖത്തല ഗ്രാമോദ്ധാരണ ട്രസ്റ്റ് എച്ച്.എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി നിഷാന്താ(13)ണ് മരിച്ചത്. ഇന്നു ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു സംഭവം. അപകടത്തില്‍പ്പെട്ട ഉടനെതന്നെ നിഷാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സി.പി.ഐയുടെ ഉടമസ്ഥതയിലുള്ള ഏറെ പഴക്കമുള്ള പഴയ സ്‌കൂളിന്റെ തൂണാണ് തകര്‍ന്നത്. നിഷാന്ത് തൂണിനടിയിലകപ്പെടുകയായിരുന്നു. ഇന്നു പുതിയ അഡ്മിഷനായിരുന്നു നിഷാന്തിന്റേത്. മണ്ണ് കൊണ്ട് നിര്‍മിച്ച തൂണാണിത്.












