മലപ്പുറത്ത് പമ്പ് ഹൗസ് ജീവനക്കാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി


മലപ്പുറം കട്ടുപ്പാറ തടയണയില്‍ ഒഴുക്കില്‍പ്പെട്ട് പമ്പ് ഹൗസ് ജീവനക്കാരനെ കാണാതായി. കട്ടുപ്പാറ ശുദ്ധജല പമ്പ് ഹൗസിലെ ജീവനക്കാരനായ ബിനോയിയെ ആണ് കാണാതായത്. മലപ്പുറം നിലമ്പൂര്‍ സ്വദേശിയാണ്. ബിനോയ് കനത്ത മഴയെത്തുടര്‍ന്നുണ്ടായ ശക്തമായ ഒഴുക്കില്‍ പെടുകയായിരുന്നു. പെരിന്തല്‍മണ്ണയില്‍ നിന്നും അഗ്‌നിശമന സേനാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. ഇയാള്‍ക്കായുളള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.




Sharing is Caring