ബത്തേരിയ്ക്കടുത്ത് നാലാം മൈലില്‍ കാട്ടാന വെടിയേറ്റ് ചരിഞ്ഞ സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം ഊര്‍ജിതമാക്കി.ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് നാലാം മൈലില്‍ വനത്തിനുള്ളില്‍ റോഡിനോട് ചേര്‍ന്ന് കാട്ടാനയുടെ ജഡം നാട്ടുകാര്‍ കണ്ടെത്തിയത്. 10 വയസ് പ്രായമുള്ള പിടിയാനയായിരുന്നു വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവ ദിവസം പുല്‍പ്പള്ളി ചെക്ക് പോസ്റ്റ് വഴി കടന്നുപോയ വാഹനങ്ങളും മൊബൈല്‍ഫോണുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികളെ കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് വനംവകുപ്പ് ഇരുപത്തി അയ്യായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.












