ജിഷ കൊലപാതകം: ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും


ജിഷ കൊലപാതകക്കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘം പല ഗ്രൂപ്പുകളായി തിരിഞ്ഞ് കൊലപാതകത്തിന്റെ മുഴുവന്‍ വശങ്ങളും തെരയുന്നു. അതേസമയം, ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ആരോപണം ഗൗരവത്തിലെടുത്ത് അന്വേഷണ സംഘം ജോമോന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.പെരുമ്പാവൂരില്‍ തന്നെ ഓഫീസ് തുറന്നാണ് പുതിയ സംഘത്തിന്റെ അന്വേഷണം. മുന്‍ അന്വേഷണ സംഘം നിസാരമായി തളളികളഞ്ഞ കാര്യങ്ങള്‍ ഒരിക്കല്‍ കൂടി ഇഴകീറി പരിശോധിക്കുന്നതാണ് പുതിയ അന്വേഷണസംഘത്തിന്റെ രീതി. കൊലപാതകിയെ ഉടന്‍ പിടിയിലാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. യാതൊരു ആസൂത്രണവുമില്ലാതെ കൊല നടത്തി കടന്നുകളഞ്ഞ ഒരു ലക്കികില്ലറിന്റെ സാധ്യതയും അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിലുണ്ട്. കൂടാതെ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ആരോപണവും അന്വേഷണസംഘം ഗൗരവമായിട്ട് തന്നെയാണ് കാണുന്നത്. ഇതിന്റെ ഭാഗമായി ജോമോന്‍ പുത്തന്‍ പുരയ്ക്കലിനെ വിളിച്ചുവരുത്തി മൊഴിയെടുക്കാനും പദ്ധതിയുണ്ട്.




Sharing is Caring