News Sections: India
-
ഇന്ത്യന്‍ വ്യോമസേനാ വിമാനം ഒഡീഷയില്‍ തകര്‍ന്നുവീണു
ഭുവനേശ്വര്‍: ഇന്ത്യന്‍ വ്യോമസേനാ വിമാനം ഒഡീഷയില്‍ തകര്‍ന്നുവീണു. ഒഡീഷ-ജാര്‍ഖണ്ഡ് അതിര്‍ത്തിയിലെ മയൂഭഞ്ജ് ജില്ലയിലാണ് വിമാനം തകര്‍ന്നുവീണത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടമെന്നാണ് റിപ്പോര്‍ട്ടുകള്‍.ദിവസവും നടത്താറുള്ള പരീക്ഷണ പറക്കലിനിടെയാണ് ഹോക്ക് എയര്‍ക്രാഫ്റ്റ് തകര്‍ന്നുവീണത്. പശ്ചിമ ബംഗാളിലെ കാലൈകുണ്ഡ…
-
വീട്ടില്‍ ശൗച്യാലയം വേണമെന്നാവശ്യപ്പെട്ട് പത്താംക്ലാസുകാരിയുടെ നിരാഹാരസമരം
ഉദ്ദംപൂര്‍: വീട്ടില്‍ ശൗച്യാലയം വേണമെന്നാവശ്യപ്പെട്ട് ജമ്മു കശ്മീരില്‍ 10-ാം ക്ലാസുകാരിയുടെ നിരാഹാരസമരം. കശ്മീരിലെ ഉദ്ദംപൂര്‍ ജില്ലയിലുള്ള കുദ് ഗ്രാമത്തിലെ നിഷാ റാണി എന്ന പത്താംക്ലാസുകാരിയാണ് ഇത്തരത്തില്‍ നിരാഹാരസമരം നടത്തുന്നത്. തിങ്കളാഴ്ച മുതലാണ് കുട്ടി നിരാഹാരസമരം…
-
സംസാരിക്കുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ച് പെണ്‍കുട്ടി മരിച്ചു
ഒഡീഷ:ഫോണ്‍ പൊട്ടിത്തെറിക്കുന്നത് ഭീകരമായി വര്‍ധിക്കുന്നു. സംസാരിക്കുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ച് പതിനെട്ടുകാരി കൊല്ലപ്പെട്ടു.ഫോണ്‍ ചാര്‍ജിലിട്ട് സുഹൃത്തിനോട് സംസാരിക്കുന്നതിനിടെയാണ് ഉമ ദറം എന്ന പെണ്‍കുട്ടിക്ക് അപകടം സംഭവിച്ചത്. കൈ, നെഞ്ച്, കാല്‍ എന്നിവിടങ്ങളില്‍ മാരകമായി പരുക്കേറ്റു. ബോധം…
-
ഇറാക്കില്‍ കാണാതായ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടുവെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: ഇറാക്കില്‍ കാണാതായ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടുവെന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രാജ്യസഭയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കാണാതായ ഇന്ത്യക്കാരുടെ ബന്ധുക്കളില്‍ നിന്നും ഡിഎന്‍എ സാന്പിളുകള്‍ ശേഖരിച്ച് ഇറാക്കില്‍ എത്തിച്ച്…
-
പുതുക്കോട്ടയില്‍ പെരിയാര്‍ പ്രതിമയ്ക്ക് നേരെ വീണ്ടും ആക്രമണം
ചെന്നൈ: തമിഴ്നാട്ടില്‍ പെരിയാര്‍ പ്രതിമയ്ക്ക് നേരെ വീണ്ടും ആക്രമണം. പുതുക്കോട്ടയിലാണ് പെരിയാര്‍ (ഇ.വി.രാമസ്വാമി) പ്രതിമ അജ്ഞാത സംഘം തകര്‍ത്തത്. കഴിഞ്ഞ ഒരുമാസമായി രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പല പ്രമുഖരുടെയും പ്രതിമകള്‍ക്കുനേരെ ആക്രമണം ഉണ്ടായിരുന്നു. സംഭവത്തില്‍ കേസ്…
-
നിതിന്‍ ഗഡ്കരിയെ അഴിമതിക്കാരന്‍ എന്ന് വിളിച്ച് സംഭവം; കെജ്രിവാള്‍ മാപ്പ് പറഞ്ഞു
ദില്ലി: നിതിന്‍ ഗഡ്കരിയെ അഴിമതിക്കാരന്‍ എന്ന് വിളിച്ച സംഭവത്തില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മാപ്പ് പറഞ്ഞു. കോടതി നടപടി ഒഴിവാക്കാനാണ് കെജ്രിവാള്‍ ഗഡ്കരിയോട് മാപ്പ് പറഞ്ഞത്. രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരനായ രാഷ്ട്രീയ…
-
മൂന്ന് സേനാ വിഭാഗങ്ങള്‍ക്കും കൂടി പ്രത്യേക തീയേറ്റര്‍ കമാന്‍ഡ് വരുന്നു കേന്ദ്രം നീക്കം തുടങ്ങി
ന്യൂഡല്‍ഹി: മിന്നല്‍ സൈനിക നടപടിക്ക് ഏറെ സഹായകരമാകുന്ന ചരിത്രപരമായ ചുവട് വയ്പ്പിലേക്ക് ഇന്ത്യന്‍ സേന. കര, നാവിക, വ്യോമസേനകളെ സംയോജിപ്പിച്ച് ഏക നേതൃത്വത്തിന് കീഴില്‍ തീയേറ്റര്‍ കമാന്‍ഡ് രൂപീകരിക്കുന്നതിനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു.…
-
ബിജെപിക്കെതിരെ നീക്കവുമായിചന്ദ്രശേഖര്‍ റാവു- മമത കൂടിക്കാഴ്ച ഇന്ന്
ന്യൂഡല്‍ഹി: ദേശീയ തലത്തില്‍ ബി.ജെ.പി വിരുദ്ധ നീക്കത്തിന്റെ ഭാഗമായി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു ഇന്ന് മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തും. ശരത് പവാറുമായി ഇന്നലെ എം.എന്‍.എസ് നേതാവ് രാജ് താക്കറെയും ചര്‍ച്ച നടത്തി.…
-
ഒല, യൂബര്‍ ഡ്രൈവര്‍മാരുടെ അനിശ്ചിതകാല സമരം ആരംഭിച്ചു
മുംബൈ: മഹാരാഷ്ര നവനിര്‍മാണ്‍ സേനയുടെ വാഹതുക് സേന ആഹ്വാനം ചെയ്ത ഒല, യൂബര്‍ ഡ്രൈവര്‍മാരുടെ അനിശ്ചിതകാല സമരം ആരംഭിച്ചു. ഇന്നലെ അര്‍ദ്ധ രാത്രിയോടെയാണ് ഡ്രൈവര്‍മാര്‍ സമരം ആരംഭിച്ചത്.മുംബൈ, ദില്ലി, ബംഗളുരു, ഹൈദരാബാദ് എന്നീ നഗരങ്ങള്‍…
-
പ്രതിപക്ഷ ബഹളം;ലോക്‌സഭാ നടപടികള്‍ നിര്‍ത്തിവെച്ചു
ന്യൂഡല്‍ഹി: മോദി സര്‍ക്കാറിനെതിരെ ആന്ധ്രയിലെ വൈ.എസ്.ആര് കോണ്‍ഗ്രസും തെലുഗുദേശം പാര്‍ട്ടിയും കൊണ്ടു വരുന്ന അവിശ്വാസ പ്രമേയം പരിഗണനക്കാനിരിക്കെ ലോക്സഭയില്‍ പ്രതിപക്ഷ ബഹളം. വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ ബഹളത്തെ തുടര്‍ന്ന് സ്പീക്കര്‍…

Local News


















