സംസാരിക്കുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ച്‌ പെണ്‍കുട്ടി മരിച്ചു


ഒഡീഷ:ഫോണ്‍ പൊട്ടിത്തെറിക്കുന്നത് ഭീകരമായി വര്‍ധിക്കുന്നു. സംസാരിക്കുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ച്‌ പതിനെട്ടുകാരി കൊല്ലപ്പെട്ടു.ഫോണ്‍ ചാര്‍ജിലിട്ട് സുഹൃത്തിനോട് സംസാരിക്കുന്നതിനിടെയാണ് ഉമ ദറം എന്ന പെണ്‍കുട്ടിക്ക് അപകടം സംഭവിച്ചത്. കൈ, നെഞ്ച്, കാല്‍ എന്നിവിടങ്ങളില്‍ മാരകമായി പരുക്കേറ്റു. ബോധം കെട്ടു വീണ പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.


നോക്കിയ ലോഗോയിലുള്ള ഹാന്‍ഡ് സെറ്റാണ് പൊട്ടിത്തെറിച്ചത്. എന്നാല്‍ ഈ ഹാന്‍ഡ്സെറ്റ് വ്യാനാണെന്നും സംശയമുണ്ട്. മുന്‍നിര ബ്രാന്‍ഡുകളുടെ പേരില്‍ ചൈനയില്‍ നിന്ന് നിരവധി വ്യാജ ഫോണുകള്‍ ഇന്ത്യയിലെത്തുന്നുണ്ട്. ഇത്തരം ഫോണുകള്‍ പൊട്ടിത്തെറിക്കുന്നതും നിത്യ സംഭവമാണ്.


ബാറ്ററി പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായിരിക്കുന്നത്. ചാര്‍ജ് പെട്ടെന്ന് തീര്‍ന്നു പോകുന്നതിനാലാണ് അവള്‍ ചാര്‍ജിലിട്ടു തന്നെ ഫോണ്‍ വിളിച്ചതെന്ന് സഹോദരന്‍ പറഞ്ഞു. ചിത്രങ്ങളിലെ വിവരങ്ങള്‍ പ്രകാരം 2010ല്‍ പുറത്തിറങ്ങിയ നോക്കിയ 5233 ഹാന്‍ഡ്സെറ്റാണ് പൊട്ടിത്തെറിച്ചത്. നോക്കിയ പൊട്ടിത്തെറിച്ച്‌ മരണമുണ്ടായതില്‍ ദുഖമുണ്ടെന്ന് നോക്കിയ അധികൃതര്‍ പറഞ്ഞു. മികച്ച ഫോണുകളാണ് വിതരണം ചെയ്യുന്നതെന്ന് എച്ച്‌എംഡി അധികൃതരും അറിയിച്ചു. സംഭവത്തേക്കുറിച്ച്‌ അന്വേഷണം തുടങ്ങിയിട്ടുണ്ട്.



Sharing is Caring