ഇറാക്കില്‍ കാണാതായ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടുവെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇറാക്കില്‍ കാണാതായ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടുവെന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രാജ്യസഭയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കാണാതായ ഇന്ത്യക്കാരുടെ ബന്ധുക്കളില്‍ നിന്നും ഡിഎന്‍എ സാന്പിളുകള്‍ ശേഖരിച്ച്‌ ഇറാക്കില്‍ എത്തിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ പരിശോധന നടത്തിയിരുന്നു. ഈ പരിശോധന ഫലം തിങ്കളാഴ്ചയാണ് കേന്ദ്രത്തിന് ലഭിച്ചത്. ഇതോടെയാണ് കാണാതായ എല്ലാവരും മരിച്ചുവെന്ന സ്ഥിരീകരണം കേന്ദ്രം നടത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *