പെരുമാറ്റ ചട്ട ലംഘനം, മര്‍ലന്‍ സാമുവല്‍സിനു പിഴ


ഇന്നലെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിനിടെ പെരുമാറ്റ ചട്ട ലംഘനത്തിനു മര്‍ലന്‍ സാമുവല്‍സിനെതിരെ പിഴ ചുമത്തി. 80 പന്തില്‍ 86 റണ്‍സ് നേടിയ മര്‍ലന്‍ സാമുവല്‍സിന്റെ ഇന്നിംഗ്സ് വിന്‍ഡീസ് വിജയത്തിനു ഏറെ നിര്‍ണ്ണായകമായിരുന്നു. മത്സരത്തിനിടെ സിക്സര്‍ പറത്തി ഗ്രൗണ്ടിലെ കണ്ണാടിചില്ല് തകര്‍ത്ത സാമുവല്‍സ് പുറത്തായി മടങ്ങുമ്പോള്‍ 30 യാര്‍ഡ് സര്‍ക്കിള്‍ അടയാളപ്പെടുത്തുന്ന ഡിസ്കിനെ ബാറ്റ് കൊണ്ട് കുത്തി പൊട്ടിക്കുകയായിരുന്നു. ഇത് അമ്ബയര്‍മാര്‍ മാച്ച്‌ റഫറിയക്ക് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.കുറ്റം സമ്മതിച്ച സാമുവല്‍സിനെതിരെ ലെവല്‍ 1 കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഒരു ഡീമെറിറ്റ് പോയിന്റാണ് ശിക്ഷ നടപടി.




Sharing is Caring