കേരളത്തില്‍ നിന്ന് ഋഷിരാജ് സിങ് മാത്രം കേന്ദ്രത്തിന്റെ ഡയറക്ടര്‍ ജനറല്‍ പട്ടികയില്‍

തിരുവനന്തപുരം:കേന്ദ്രത്തിന്റെ ഡയറക്ടര്‍ ജനറല്‍ പട്ടികയില്‍ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റയും ഡിജിപി ജേക്കബ് തോമസുമില്ല. കേരളത്തില്‍ നിന്ന് പട്ടികയില്‍ ഇടം നേടിയത് ഡിജിപി ഋഷിരാജ് സിങ് മാത്രമാണ്. മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഈ പട്ടികയില്‍ നിന്നുള്ളവര്‍ക്കാണ് സിആര്‍പിഎഫ്, ബിഎസ്എഫ്, ഇന്റലിജന്‍സ് ബ്യൂറോ, റോ, ദേശീയ അന്വേഷണ ഏജന്‍സി, സിബിഐ തുടങ്ങി വിഭാഗങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ ഡയറക്ടര്‍ ജനറലായി നിയമനം നടത്തുക. അതേസമയം ബെഹ്‌റയെ ഡയറക്ടര്‍ ജനറലിനു തുല്യമായ നിയമനത്തിനു അര്‍ഹതയുള്ള രണ്ടാം പട്ടികയില്‍ ഉള്‍പ്പെടുത്തി. ഈ പട്ടികയിലും ജേക്കബ് തോമസിനു ഇടമില്ല.

പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഋഷിരാജ് സിങിന്റെ സ്ഥാനം. നിലവില്‍ സംസ്ഥാന എക്‌സൈസ് കമ്മിഷണറാണ് സിങ്. ഇദ്ദേഹം പട്ടികയില്‍ ഇടം നേടിയതോടെ കേന്ദ്ര ഡപ്യൂട്ടേഷന് അപേക്ഷ നല്‍കിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *