തിരുവനന്തപുരം: ബൈപ്പാസ് കീഴാറ്റൂരിലൂടെ തന്നെ കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മറ്റൊരു വഴി കാണിച്ചു തരാന്‍ കീഴാറ്റൂര്‍ സമരക്കാര്‍ക്ക് സാധിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തില്‍ വി.ഡി സതീശന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
സമരം സംസ്ഥാനത്തിന്റെ സ്വാഭാവിക വികസനത്തിന് തടസമാണ്. അനാവശ്യ എതിര്‍പ്പുകള്‍ക്ക് വഴങ്ങി വികസത്തിന് തടയിടാന്‍ സാധ്യമല്ല. ദേശീയപാതാ വികസനത്തിന് പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ എതിരല്ല. എന്നാല്‍ കീഴാറ്റൂരിലെ ചിലര്‍ക്ക് ഇത് മനസിലായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.














