ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​നാ വി​മാ​നം ഒ​ഡീ​ഷ​യി​ല്‍ ത​ക​ര്‍​ന്നു​വീ​ണു


ഭു​വ​നേ​ശ്വ​ര്‍: ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​നാ വി​മാ​നം ഒ​ഡീ​ഷ​യി​ല്‍ ത​ക​ര്‍​ന്നു​വീ​ണു. ഒ​ഡീ​ഷ-​ജാ​ര്‍​ഖ​ണ്ഡ് അ​തി​ര്‍​ത്തി​യി​ലെ മ​യൂ​ഭ​ഞ്ജ് ജി​ല്ല​യി​ലാ​ണ് വി​മാ​നം ത​ക​ര്‍​ന്നു​വീ​ണ​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​യി​രു​ന്നു അ​പ​ക​ട​മെ​ന്നാണ് റിപ്പോര്‍ട്ടുകള്‍.ദി​വ​സ​വും ന​ട​ത്താ​റു​ള്ള പ​രീ​ക്ഷ​ണ പ​റ​ക്ക​ലി​നി​ടെ​യാ​ണ് ഹോ​ക്ക് എ​യ​ര്‍​ക്രാ​ഫ്റ്റ് ത​ക​ര്‍​ന്നു​വീ​ണ​ത്. പ​ശ്ചി​മ ബം​ഗാ​ളി​ലെ കാ​ലൈ​കു​ണ്ഡ വ്യോ​മ​താ​വ​ള​ത്തി​ല്‍​നി​ന്നു പ​റ​ന്നു​യ​ര്‍​ന്നു കു​റ​ച്ചു​സ​മ​യ​ത്തി​നു​ശേ​ഷ​മാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ല്‍ ട്രെ​യി​നി​യാ​യ പൈ​ല​റ്റി​നു പ​രി​ക്കേ​റ്റ​താ​യാ​ണു റി​പ്പോ​ര്‍​ട്ടു​ക​ള്‍. അ​പ​ക​ടം സം​ബ​ന്ധി​ച്ച്‌ വ്യോ​മ​സേ​ന അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു.




Sharing is Caring