മ​യ​ക്കു​മ​രു​ന്നു ക​ള്ള​ക്ക​ട​ത്തു​കാ​ര്‍​ക്ക് വ​ധ​ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്ന് ട്രം​പ്


ന്യു​യോ​ര്‍​ക്ക്: മ​യ​ക്കു​മ​രു​ന്നു ക​ള്ള​ക്ക​ട​ത്തു​കാ​ര്‍​ക്ക് വ​ധ​ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. ന്യൂ​ഹാം​പ്ഷെ​യ​റി​ല്‍ ഒ​രു ച​ട​ങ്ങി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം മ​യ​ക്കു​മ​രു​ന്നു ക​ള്ള​ക്ക​ട​ത്തു​കാ​ര്‍​ക്കു ക​ടു​ത്ത ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്നു വാ​ദി​ച്ച​ത്.


മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​ര്‍​ക്കു വ​ധ​ശി​ക്ഷ വി​ധി​ക്കു​ന്ന ത​ര​ത്തി​ല്‍ ഭ​ര​ണ​കൂ​ടം നി​യ​മം ത​യാ​റാ​ക്കു​ക​യാ​ണ്. ഇ​ത്ത​രം മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​കാ​ര്‍​ക്കെ​തി​രേ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ നാം ​സ​മ​യം ന​ഷ്ട​പ്പെ​ടു​ത്തു​ക​യാ​ണ്. ഈ ​നീ​ക്ക​ത്തി​ന് രാ​ഷ്ട്രീ​യ, നി​യ​മ പ്ര​തി​സ​ന്ധി​ക​ള്‍ നേ​രി​ടു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു.


അ​മേ​രി​ക്ക​യി​ല്‍ 24 ല​ക്ഷം പേ​ര്‍ ല​ഹ​രി​മ​രു​ന്നി​ന് അ​ടി​മ​ക​ളാ​ണെ​ന്നാ​ണു ക​ണ​ക്കു​ക​ള്‍. 2016ല്‍ 63000 ​പേ​രാ​ണ് ല​ഹ​രി ഉ​പ​യോ​ഗ​ത്തെ തു​ട​ര്‍​ന്ന് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം പെ​ന്‍​സി​ല്‍​വാ​നി​യ​യി​ലെ റാ​ലി​യി​ലും ട്രം​പ് ക​ള്ള​ക്ക​ട​ത്തു​കാ​ര്‍​ക്ക് വ​ധ​ശി​ക്ഷ ന​ല്‍​കു​ന്ന​തി​നെ കു​റി​ച്ച്‌ സം​സാ​രി​ച്ചി​രു​ന്നു.



Sharing is Caring