ഒല, യൂബര്‍ ഡ്രൈവര്‍മാരുടെ അനിശ്ചിതകാല സമരം ആരംഭിച്ചു


മുംബൈ: മഹാരാഷ്ര നവനിര്‍മാണ്‍ സേനയുടെ വാഹതുക് സേന ആഹ്വാനം ചെയ്ത ഒല, യൂബര്‍ ഡ്രൈവര്‍മാരുടെ അനിശ്ചിതകാല സമരം ആരംഭിച്ചു. ഇന്നലെ അര്‍ദ്ധ രാത്രിയോടെയാണ് ഡ്രൈവര്‍മാര്‍ സമരം ആരംഭിച്ചത്.മുംബൈ, ദില്ലി, ബംഗളുരു, ഹൈദരാബാദ് എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് ഓണ്‍ലൈന്‍ ടാക്‌സികള്‍ ആദ്യ ഘട്ടത്തില്‍ സമരം നടത്തുന്നത്. പിന്നീട് മറ്റ് നഗരങ്ങളിലേക്കും സമരം വ്യാപിപ്പിക്കും.


മാസം ഒന്നര ലക്ഷം രൂപയെങ്കിലും വരുമാനം ലഭിക്കും എന്ന പ്രതീക്ഷയിലാണ് മിക്ക ഡ്രൈവര്‍മാരും ഒല, യൂബര്‍ ടാക്‌സികളില്‍ ജോലി ചെയ്യാന്‍ ആരംഭിച്ചത്. എന്നാല്‍ പ്രതീക്ഷിച്ച വരുമാനം ഒന്നും തന്നെ ലഭിക്കുന്നില്ല. കൂടാതെ പ്രാരംഭ ഘട്ടത്തില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും തന്നെ കമ്പനികള്‍ പാലിച്ചില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ഡ്രൈവര്‍മാര്‍ അനിശ്ചിത കാല സമരം ആരംഭിച്ചത്.


മിക്ക ഡ്രൈവര്‍മാരും ആറും ഏഴും ലക്ഷം രൂപ മുടക്കിയാണ് കാര്‍ വാങ്ങിയത്. എന്നാല്‍ മാസത്തില്‍ 25,000 രൂപമുതല്‍ 30,000 രൂപവരെ മാത്രമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. അതോടെ മഹാരാഷ്ടട്രയിലെ കര്‍ഷകരെപ്പോലെ തന്നെ തങ്ങളും വലിയ പ്രതിസന്ധിയിലായെന്ന് മുംബൈയിലെ ഓണ്‍ലൈന്‍ ഡ്രൈവര്‍മാര്‍ ആരോപിക്കുന്നത്.



Sharing is Caring