News Sections: World
-
ബാങ്ക് തകര്ച്ചയേക്കുറിച്ചുള്ള ചോദ്യം ഇഷ്ടപ്പെട്ടില്ല;വാര്‍ത്ത സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയി ജോ ബൈഡന്
രാജ്യത്തെ ബാങ്കുകള്‍ അടിക്കടി തകരുന്നതിനേക്കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കാതെ വാര്‍ത്ത സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. വാര്‍ത്താ സമ്മേളനത്തിനിടെ സിലിക്കണ്‍ വാലി ബാങ്ക് തകര്‍ച്ച സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെയാണ്…
-
ഏഴാമത്തെ ആണവപരീക്ഷണത്തിനൊരുങ്ങി ഉത്തരകൊറിയ
വാഷിംഗ്ടണ്‍: ഏഴാമത്തെ ആണവപരീക്ഷണത്തിനൊരുങ്ങി ഉത്തരകൊറിയ. ഉത്തരകൊറിയയുടെ ആണവപരീക്ഷണം അന്താരാഷ്ട്ര സമൂഹത്തിന്റെ നിലനില്‍പ്പിന് ആപത്തുണ്ടാക്കുമെന്നാണ് പൊതുവികാരം.ഇതിനിടെയിലാണ ഏഴാമത്തെ ആണവപരീക്ഷണം നടത്താന്‍ ഉത്തരകൊറിയ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യുഎസ് പറഞ്ഞു.…
-
റഷ്യയില്‍നിന്ന് ബാരലിന് 50 ഡോളര്‍ നിരക്കില്‍ എണ്ണ വാങ്ങാനുള്ള ശ്രമവുമായി പാകിസ്താന്
ഇസ്ലാമാബാദ്: റഷ്യയില്‍നിന്ന് ബാരലിന് 50 ഡോളര്‍ നിരക്കില്‍ എണ്ണ വാങ്ങാന്‍ ശ്രമങ്ങള്‍ തുടങ്ങി പാകിസ്താന്.സാമ്ബത്തിക സ്ഥിതി അങ്ങേയറ്റം മോശമായ പാകിസ്താന് നിലവില്‍ ബാരലിന് 82.78 യു.എസ് ഡോളറിനാണ് എണ്ണ വാങ്ങിക്കൊണ്ടിരിക്കുന്നത്. മോസ്കോയില്‍ നിന്നുള്ള ക്രൂഡ്…
-
തുര്‍ക്കി തീരത്ത് ബോട്ട് മുങ്ങി അഞ്ച്പേർ മരിച്ചു
തുര്‍ക്കി തീരത്ത് ബോട്ട് മുങ്ങി അഞ്ച് കുടിയേറ്റക്കാര്‍ മരിച്ചു.ഒരു കുട്ടി അടക്കം 11 പേരെ തീരസംരക്ഷണ സേന രക്ഷിച്ചു. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്. തുര്‍ക്കിയ വഴി യൂറോപ്പിലെത്താന്‍ ശ്രമിക്കുന്ന…
-
ജര്‍മ്മനിയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ വെടിവെപ്പ്, ഏഴ് പേര് കൊല്ലപ്പെട്ടു
ഹാംബെര്‍ഗ് : ജര്‍മ്മനിയില്‍ ഹാംബര്‍ഗിലെ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ വെടിവെപ്പില്‍ ഏഴ് പേര് കൊല്ലപ്പെട്ടു.ഏഴുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജര്‍മ്മന്‍ പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച രാത്രി 9 മണിയോടെ ഗ്രോസ്ബോര്‍സ്റ്റല്‍ ജില്ലയിലെ ഡീല്‍ബോഗ് സ്ട്രീറ്റിലെ പള്ളിയിലാണ്…
-
ചൈനയുടെ പ്രസിഡന്റായി തുടര്‍ച്ചയായി മൂന്നാം തവണയും ഷി ജിന്‍പിംഗ്
ഷിജിന്‍പിംഗിന്റെ സത്യപ്രതിജ്ഞ ഇന്ന്. ഇത് മൂന്നാം തവണയാണ് അദ്ദേഹം ചൈനയുടെ പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്.തലമുറകളായി ചൈനയുടെ ഏറ്റവും ശക്തനായ നേതാവായി മാറിയ ആളാണ് ഷി ജിന്‍പിംഗ്. താരതമ്യേന അധികം അറിയപ്പെടാതിരുന്ന ഒരു പാര്‍ട്ടിയെ ആഗോള തലത്തില്‍…
-
വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈനിക ആക്രമണത്തിൽ ആറ് പലസ്തീനികള്‍ കൊല്ലപ്പെട്ടു
വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈനിക ആക്രമണത്തില്‍ ആറ് പലസ്തീനികള്‍ കൊല്ലപ്പെട്ടതായി പലസ്തീന് ആരോഗ്യ മന്ത്രാലയം. വെസ്റ്റ് ബാങ്കിലെ ജെനിന് അഭയാര്‍ഥി ക്യാമ്ബിലാണ് ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണമുണ്ടായത്. പത്ത് പേര്‍ക്ക് പരുക്കേറ്റു.ഇസ്രായേല്‍ സൈന്യം അഭയാര്‍ത്ഥി ക്യാമ്ബിലെ…
-
ബ്രിട്ടനിൽ അനധികൃതമായി കുടിയേറ്റക്കാര്‍ക്ക് ഇനി അഭയം നല്‍കില്ലെന്ന് ഋഷി സുനക്
ബ്രിട്ടനിലേക്ക് എത്തുന്ന അനധികൃതമായി കുടിയേറുന്നവര്‍ക്കാരെ തള്ളി പ്രധാനമന്ത്രി ഋഷി സുനക്. അനധികൃതമായി കുടിയേറ്റക്കാര്‍ക്ക് ഇനി അഭയം നല്‍കില്ലെന്ന് അദേഹം വ്യക്തമാക്കി. ഇങ്ങനെ യുകെയില്‍ എത്തുന്നവരെ തങ്കടലിലാക്കും. ആഴ്ചകള്‍ക്കുള്ളില്‍ ഇവിടെനിന്ന് അവരെ മാറ്റും.സ്വന്തം രാജ്യത്തേക്കു പോകാനാകുമെങ്കില്‍…
-
അമേരിക്കയിലെ ന്യൂയോർക്കിലുണ്ടായ വിമാനാപകടത്തിൽ ഇന്ത്യൻ വംശജ മരിച്ചു
അമേരിക്കയിലെ ന്യൂയോർക്കിലുണ്ടായ വിമാനാപകടത്തിൽ ഇന്ത്യൻ വംശജ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. റോമ ഗുപ്ത (63) ആണ് മരിച്ചത്. റോമ ഗുപ്തയുടെ മകൾ റീവ ഗുപ്ത (33), 23കാരനായ പൈലറ്റ് പരിശീലകൻ എന്നിവർക്കാണ് പരിക്കേറ്റത്.…
-
ഇറാനില്‍ വിഷബാധയേല്‍ക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടുന്നു
ടെഹ്റാന്: ഇറാനില്‍ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നത് തടയാന്‍ അവര്‍ക്ക് വിഷം നല്‍കിയെന്ന് സംശയിക്കുന്ന കൂടുതല്‍ കേസുകള്‍ പുറത്തുവരുന്നു. നവംബര്‍ മുതല്‍ രാജ്യത്ത് 700 ഓളം പെണ്‍കുട്ടികള്‍ വിഷപ്രയോഗത്തില്‍ ആശുപത്രിയിലായതായാണ് റിപ്പോര്‍ട്ട്. രാജ്യത്തെ മുപ്പത് പ്രവിശ്യകളിലെ…

Local News

















