ചൈനയുടെ പ്രസിഡന്റായി തുടര്‍ച്ചയായി മൂന്നാം തവണയും ഷി ജിന്‍പിംഗ്


ഷിജിന്‍പിംഗിന്റെ സത്യപ്രതിജ്ഞ ഇന്ന്. ഇത് മൂന്നാം തവണയാണ് അദ്ദേഹം ചൈനയുടെ പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്.തലമുറകളായി ചൈനയുടെ ഏറ്റവും ശക്തനായ നേതാവായി മാറിയ ആളാണ് ഷി ജിന്‍പിംഗ്. താരതമ്യേന അധികം അറിയപ്പെടാതിരുന്ന ഒരു പാര്‍ട്ടിയെ ആഗോള തലത്തില്‍ എത്തിക്കാന്‍ ശ്രമിച്ച നേതാവാണ് ഷി ജിന്‍പിംഗ്.


ചൈനീസ് രാഷ്ട്രീയത്തിലെ രണ്ട് സുപ്രധാന സ്ഥാനങ്ങളായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും (സിസിപി) സൈന്യത്തിന്റെയും തലവനായി അദ്ദേഹം പ്രവര്‍ത്തിച്ച്‌ വരുകയായിരുന്നു. എന്നാല്‍ 69കാരനായ ഷി ചില വെല്ലുവിളികളെ അഭിമുഖീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ സീറോകോവിഡ് നയത്തെച്ചൊല്ലിയുള്ള പ്രതിഷേധങ്ങളില്‍ നിരവധി പേരാണ് മരിച്ചത്.


എന്നാല്‍ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസില്‍ (എന്‍പിസി) ഈ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തതേ ഇല്ല. കാരണം വളരെ ശ്രദ്ധാപൂര്‍വ്വം നടത്തിയ ഒരു സമ്മേളനമായിരുന്നു അത്. ലി ക്വിയാംഗിനെ പുതിയ പ്രധാനമന്ത്രിയായി നിയമിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.



Sharing is Caring