ഇസ്ലാമാബാദ്: റഷ്യയില്‍നിന്ന് ബാരലിന് 50 ഡോളര്‍ നിരക്കില്‍ എണ്ണ വാങ്ങാന്‍ ശ്രമങ്ങള്‍ തുടങ്ങി പാകിസ്താന്.സാമ്ബത്തിക സ്ഥിതി അങ്ങേയറ്റം മോശമായ പാകിസ്താന് നിലവില്‍ ബാരലിന് 82.78 യു.എസ് ഡോളറിനാണ് എണ്ണ വാങ്ങിക്കൊണ്ടിരിക്കുന്നത്.
മോസ്കോയില്‍ നിന്നുള്ള ക്രൂഡ് എണ്ണയുടെ ആദ്യത്തെ ലോഡ് അടുത്ത മാസം അവസാനത്തോടെ പാകിസ്താനില്‍ എത്തുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ പോര്‍ട്ടുകളില്‍ നിന്നുള്ള ക്രൂഡ് എണ്ണയുടെ ഷിപ്പിംഗിന് 30 ദിവസമെടുക്കും.

ഇരു രാജ്യങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയില്‍ പരീക്ഷണാര്‍ത്ഥം ഒരു ലോഡ് ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചതായി എക്സ്പ്രസ് ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. സാമ്ബത്തിക നില അങ്ങേയറ്റം താറുമാറായ പാകിസ്താന് റഷ്യയില്‍നിന്ന് വിലക്കുറവില്‍ എണ്ണ ലഭിക്കുന്നത് വലിയ സഹായം ആകും എന്ന് വിലയിരുത്തപ്പെടുന്നു.













