തുര്‍ക്കി തീരത്ത് ബോട്ട് മുങ്ങി അഞ്ച്പേർ മരിച്ചു


തുര്‍ക്കി തീരത്ത് ബോട്ട് മുങ്ങി അഞ്ച് കുടിയേറ്റക്കാര്‍ മരിച്ചു.ഒരു കുട്ടി അടക്കം 11 പേരെ തീരസംരക്ഷണ സേന രക്ഷിച്ചു.


കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്. തുര്‍ക്കിയ വഴി യൂറോപ്പിലെത്താന്‍ ശ്രമിക്കുന്ന കുടിയേറ്റക്കാര്‍ക്ക് ഈജിയന്‍ കടല്‍ പ്രധാന പാതയാണ്. ആഭ്യന്തര സംഘര്‍ഷം, ദാരിദ്ര്യം തുടങ്ങിയ കാരണങ്ങളാലാണ് ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് യൂറോപ്പിലേക്ക് കുടിയേറ്റത്തിന് ശ്രമിക്കുന്നത്.


യൂറോപ് ലക്ഷ്യമാക്കി ബോട്ടുകളില്‍ നീങ്ങിയ 1300ഓളം അഭയാര്‍ഥികളെയാണ് ഇറ്റാലിയന്‍ തീരസംരക്ഷണ സേനയും നാവികസേനയും കഴിഞ്ഞദിവസം പ്രത്യേക ദൗത്യത്തിലൂടെ കരക്കെത്തിച്ചത്.



Sharing is Caring