വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈനിക ആക്രമണത്തിൽ ആറ് പലസ്തീനികള്‍ കൊല്ലപ്പെട്ടു


വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈനിക ആക്രമണത്തില്‍ ആറ് പലസ്തീനികള്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം.


വെസ്റ്റ് ബാങ്കിലെ ജെനിന്‍ അഭയാര്‍ഥി ക്യാമ്ബിലാണ് ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണമുണ്ടായത്. പത്ത് പേര്‍ക്ക് പരുക്കേറ്റു.ഇസ്രായേല്‍ സൈന്യം അഭയാര്‍ത്ഥി ക്യാമ്ബിലെ വീട് വളഞ്ഞതോടെ ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു. സൈന്യം മിസൈല്‍ പ്രയോഗിച്ചതായും പലസ്തീന്‍ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച വടക്കന്‍ വെസ്റ്റ് ബാങ്ക് പട്ടണമായ ഹവാരയില്‍ രണ്ട് ഇസ്രായേലികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ട വരെ അറസ്റ്റ് ചെയ്യാനാണ് ജെനിന്‍ അഭയാര്‍ഥി ക്യാമ്ബില്‍ കടന്നതെന്ന് ഇസ്രായേലി സൈനിക ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ പ്രതികരിച്ചു.


ഐക്യരാഷ്ട്ര സംഘടനയും അറബ് രാഷ്ട്രങ്ങളും സംഭവത്തില്‍ അപലപിച്ചു. ഇസ്രയേലിന്റേത് യുദ്ധപ്രഖ്യാപനമാണെന്ന് പലസ്തീന്‍ ആരോപിച്ചു. അതേസമയം സംഭവത്തെ ന്യായീകരിച്ച്‌ ഇസ്രായേല്‍ രംഗത്തെത്തുകയും ചെയ്തു. ഇസ്രയേല്‍ ആക്രമണത്തില്‍ 68 പലസ്തീനികളാണ് ഈ വര്‍ഷം കൊല്ലപ്പെട്ടത്.



Sharing is Caring