പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ


/munambam-land-case-high-court-will-hear-petition-filed-by-the-waqf-board-today

എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ സംഘടനകളുടെ ഭീഷണിയുള്ളതിനാല്‍ കേരളത്തിലെ തങ്ങളുടെ ഓഫീസുകള്‍ക്ക് മതിയായ പോലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ അധികൃതര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും.


മാര്‍ച്ച്‌ മൂന്നിന് വൈകിട്ട് ഏഴരയോടെ മുപ്പതോളം എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചിയിലെ ഓഫീസില്‍ അതിക്രമിച്ചു കയറി പ്രവര്‍ത്തനം തടസപ്പെടുത്തിയെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.


ഈ സംഭവത്തിനുശേഷവും എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ സംഘടനകളുടെ ഭീഷണിയുണ്ടെന്നും ഇതു സംബന്ധിച്ച്‌ പരാതികള്‍ നല്‍കിയെങ്കിലും പോലീസ് നടപടിയെടുത്തില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ജസ്റ്റീസ് എന്‍. നഗരേഷിന്‍റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.



Sharing is Caring