News Sections: News
-
ഇറാന്റെ തന്ത്രപരമായ കാര്യങ്ങളുടെ ഡെപ്യൂട്ടി പ്രസിഡന്റ് ജവാദ് സരീഫ് ഇന്ന് രാജി പ്രഖ്യാപിച്ചു
നിയമനത്തെച്ചൊല്ലി ദീർഘകാലമായി നിലനിൽക്കുന്ന നിയമ തർക്കത്തിനൊടുവിൽ, ഇറാന്റെ തന്ത്രപരമായ കാര്യങ്ങളുടെ ഡെപ്യൂട്ടി പ്രസിഡന്റ് ജവാദ് സരീഫ് ഇന്ന് രാജി പ്രഖ്യാപിച്ചു. കഴിഞ്ഞ ഒമ്പത് മാസമായി പ്രസിഡന്റ് മസൂദ് പെഷേഷ്കിയന്റെ സർക്കാരിൽ താൻ സമർപ്പണത്തോടെ പ്രവർത്തിച്ചു,…
-
ഒരാളെ പാക്കിസ്ഥാനി എന്നു വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്ന കുറ്റമല്ലെന്ന് സുപ്രീംകോടതി
ഒരാളെ പാക്കിസ്ഥാനി എന്നോ മിയാൻ-ടിയാൻ എന്നോ വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്ന കുറ്റമല്ലെന്ന് സുപ്രീംകോടതി. ഇത്തരം പ്രയോഗങ്ങൾ മോശമാണ്. എന്നാൽ മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ക്രിമിനൽ കുറ്റമായി കണക്കാനാവില്ലെന്ന് ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി. ജാർഖണ്ഡിൽ നിന്നുള്ള…
-
ഡൽഹിയിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിലുണ്ടായ വെടിവെപ്പിൽ അഞ്ച് പേർക്ക് പരിക്ക്
വടക്കുകിഴക്കൻ ഡൽഹിയിലെ ജ്യോതി നഗർ പ്രദേശത്ത് രണ്ട് ഗ്രൂപ്പുകൾ തമ്മിലുണ്ടായ വെടിവെപ്പിൽ അഞ്ച് പേർക്ക് പരിക്കേറ്റതായി പൊലീസ്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ ജ്യോതി നഗറിലാണ് സംഭവമുണ്ടായത്. പരിക്കേറ്റവരെ ചികിത്സയ്ക്കായി ജിടിബി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി…
-
ഒൻപതാം ക്ലാസുകാരൻ പ്രായപൂർത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ചു
ഒൻപതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. വീട്ടിൽ വെച്ചാണ് പെൺകുട്ടിയെ ഉപദ്രവിച്ചത്. കൂട്ടുകാരിയോട് വിവരം പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്. സഹോദരൻ ലഹരിക്ക് അടിമയെന്നാണ് സൂചന. സംഭവത്തിൽ പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്.
-
യുക്രൈനുള്ള സൈനിക സഹായം താത്കാലികമായി നിർത്തി അമേരിക്ക
യുക്രൈനുള്ള സൈനിക സഹായം താത്കാലികമായി നിർത്തി അമേരിക്ക.വൈറ്റ്ഹൗസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും – യുക്രൈൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്കിയും തമ്മിലുള്ള ചർച്ച അലസിപ്പിരിഞ്ഞതിന് പിന്നാലെയാണ് അമേരിക്കയുടെ നീക്കം.യുദ്ധം…
-
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എസ്ഡിപിഐ ദേശീയ അദ്ധ്യക്ഷനെ ഇഡി അറസ്റ്റ് ചെയ്തു
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എസ്ഡിപിഐ ദേശീയ അദ്ധ്യക്ഷനെ ഇഡി അറസ്റ്റ് ചെയ്തു. എസ്ഡിപിഐ ദേശീയ പ്രസിഡൻ്റ് എംകെ ഫൈസിയെ ആണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത്. ഇന്നലെ രാത്രി ബംഗളൂരുവിൽ നിന്നാണ് ഫൈസിയെ ഇഡി…
-
ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ നിന്നും നടി സഞ്ജന ഗല്‍റാണിയെ കര്‍ണാടക ഹൈക്കോടതി ഒഴിവാക്കി
കന്നഡ സിനിമയിലെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ നിന്നും നടി സഞ്ജന ഗല്‍റാണിയെ കര്‍ണാടക ഹൈക്കോടതി ഒഴിവാക്കി. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയ കോടതി കഴിഞ്ഞ വര്‍ഷം ജൂണില്‍ നിയമനടപടികള്‍ മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ്…
-
പ്ലസ്ടു പരീക്ഷയ്ക്ക് തൊട്ടുമുന്‍പ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു
തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ പ്ലസ്ടു പരീക്ഷയ്ക്ക് തൊട്ടുമുന്‍പ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ദര്‍ശനീയം വീട്ടില്‍ ദര്‍ശനാണ് മരിച്ചത്. പരീക്ഷാപ്പേടിയാണ് മരണത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. എല്ലാം പഠിച്ചെന്നും പക്ഷേ പഠിച്ചതൊന്നും ഓർമയില്ല എന്നുമാണ് ആത്മഹത്യാകുറിപ്പില്‍ ദര്ശന്…
-
ജനങ്ങളെ പട്ടിണിക്കിട്ട് യുദ്ധം ജയിക്കാന്‍ നോക്കരുതെന്ന് മധ്യസ്ഥരായ ഖത്തറും ഈജിപ്തും
ഗാസയിലെ ജനങ്ങളെ പട്ടിണിക്കിട്ട് യുദ്ധം ജയിക്കാന്‍ നോക്കരുതെന്ന് മധ്യസ്ഥരായ ഖത്തറും ഈജിപ്തും. ഗാസയിലേക്കുള്ള എല്ലാ ജീവകാരുണ്യസഹായങ്ങളും സേവനങ്ങളും തടഞ്ഞ ഇസ്രയേല്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് ഇരുരാജ്യങ്ങളും രംഗത്തെത്തിയത്.പട്ടിണി ആയുധമാക്കി ഇസ്രയേല്‍ അന്താരാഷ്ട്ര…
-
ആഴക്കടൽ ധാതു ഖനനം ഉപേക്ഷിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും
ആഴക്കടൽ ധാതു ഖനനം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന സംയുക്ത പ്രമേയം സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. കേരളതീരത്തെ ആഴക്കടൽ ധാതു മണൽ ഖനനവുമായി ബന്ധപ്പെട്ട നിയമഭേദഗതിയും തുടർ നടപടികളും ഉപേക്ഷിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം…

Local News


















