News Sections: mainnews
-
പി.എല്‍.സി യോഗം കഴിഞ്ഞു; മിനിമം കൂലിയുടെ കാര്യത്തില്‍ ധാരണയായില്ല
കൊച്ചി: തോട്ടം തൊഴിലാളികളുടെ മിനിമം വേതനം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ധാരണയാവാതെ പ്ലാന്റേഷന് ലേബര്‍ കമ്മിറ്റി (പി.എല്‍.സി) യോഗം പിരിഞ്ഞു. കുറഞ്ഞവേതനമായി 500 രൂപ ലഭിക്കണമെന്നാണ് തൊഴിലാളികള്‍ ഉന്നയിച്ചത്. എന്നാല്‍ തോട്ടമുടമകള്‍ ഇതിനു തയ്യാറായില്ല.
-
മൃതദേഹം ജീവനക്കാര്‍ കക്കൂസ് മുറിയില്‍ തള്ളിയ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു
കൊച്ചി: തൃപ്പൂണിത്തുറ ഇരുമ്പനം പൊതു ശ്മശാനത്തില്‍ സംസ്കരിച്ചുകൊണ്ടിരിക്കുന്ന മൃതദേഹം ജീവനക്കാര്‍ കക്കൂസ് മുറിയില്‍ തള്ളിയ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.…
-
ലാലുവിനെതിരെ കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം
പട്ന: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണവേളയില്‍ ജാതിപരമായ പ്രസ്താവന നടത്തിയ ആര്.ജെ.ഡി. നേതാവ് ലാലുപ്രസാദ് യാദവിനെതിരെ കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശിച്ചു. എല്ലാ ദളിതരും പിന്നാക്കക്കാരും മഹാസഖ്യത്തിന്റെ കീഴില്‍ അണിനിരക്കണമെന്നും ബിഹാറില്‍ നടക്കുന്നത് മണ്ടലും കമണ്ടലുവും…
-
മീറ്റര്‍ റീഡിംഗ് എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉപഭോക്താക്കളില്‍ നിന്നും പിഴ ഈടാക്കുമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: മീറ്റര്‍ റീഡിംഗ് എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉപഭോക്താക്കളില്‍ നിന്നും പിഴ ഈടാക്കുമെന്ന് കെഎസ്ഇബി. 250 മുതല്‍ 500 രൂപ വരെയാണ് പിഴയായി ഈടാക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ഒക്ടോബര്‍ ഒന്ന് മുതല്‍ ഉത്തരവ്…
-
കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളെ പരോക്ഷമായി വിമര്‍ശിച്ച് ; പികെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളെ പരോക്ഷമായി വിമര്‍ശിച്ച് ലീഗിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി.ലീഗിന്റെ അച്ചടക്കത്തെ കുറിച്ച് സംസാരിച്ച കുഞ്ഞാലിക്കുട്ടി പാര്‍ട്ടി സ്ഥാനങ്ങള്‍ വ്യക്തിപരമായ വിമര്‍ശനത്തിന് ഉപയോഗിക്കുന്ന പതിവ് മുസ്ലിം ലീഗില്‍ ഇല്ലെന്ന്…
-
സര്‍ക്കാരിനെതിരെ ജേക്കബ് തോമസ്; നിയമം നടപ്പാക്കിയതിന് തന്നെ സ്ഥലം മാറ്റി
തിരുവനന്തപുരം : ഫയര്‍ഫോഴ്സ് മേധാവി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതില്‍ ഡിജിപി ജേക്കബ് തോമസിന് പ്രതിഷേധം. നിയമപരമായ നടപടികള്‍ സ്വീകരിച്ചതിന്റെ പേരിലാണ് തന്നെ മാറ്റിയത്. ഓരോ കാര്യങ്ങള്‍ ചെയ്യുമ്പോഴും സര്‍ക്കാര്‍ തന്നെ സ്ഥലം മാറ്റിക്കൊണ്ടിരിക്കുകയാണ്.…
-
കന്യാസ്ത്രിയുടെ മരണം കൊലപാതകമെന്ന് കോട്ടയം എസ്പി; തലയിൽ മൂർച്ചയുള്ള ആയുധം കൊണ്ടേറ്റ ഒന്നിലധികം മുറിവുകൾ
കോട്ടയം: പാലാ കർമ്മലീത്ത മഠത്തിൽ കന്യാസ്ത്രിയെ മരിച്ചനിലയിൽ കണ്ടെത്തി. സിസ്റ്റർ അമല(69) ആണ് മരിച്ചത്. തലയ്ക്ക് അടിയേറ്റ് രക്തത്തിൽ കുളിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് കോട്ടയം എസ്പി സതീഷ് ബിനോ അറിയിച്ചു. ആയുധം…
-
മജെസ്റ്റിക്കിലെ സിറ്റിറെയില്വേ സ്റ്റേഷന് ഇനി സങ്കൊള്ളി രായണ്ണ സ്റ്റേഷന്
ബംഗളൂരു: ബംഗളുരു സിറ്റി റെയില്‍വേ സ്റ്റേഷന്റെ പേരുമാറ്റി. കഴിഞ്ഞ ഏപ്രിലിലാണ് സ്റ്റേഷന്റെ പേരുമാറ്റാന്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശിച്ചത്. സ്വാതന്ത്ര്യസമര സേനാനി ക്രാന്തീവര സങ്കൊള്ളി രായണ്ണയുടെ പേരിലായിരിക്കും ഇനി മജെസ്റ്റിക്കിലെ സിറ്റി സ്റ്റേഷന് അറിയപ്പെടുക.നേരത്തേ, ബാംഗളൂരിനെ…
-
തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭം;കോടിയേരി
തൊടുപുഴ: മൂന്നാറിലെ കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ കമ്പനിയിലെ തൊഴിലാളികളുടെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കണ്ടെത്തണം. പ്രശ്നങ്ങൾ അടുത്ത ചർച്ചയിൽ പരിഹരിച്ചില്ലെങ്കിൽ…
-
തോട്ടം തൊഴിലാളികളുടെ ആവശ്യം ന്യായമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
മൂന്നാര്‍: തോട്ടം തൊഴിലാളികളുടെ ആവശ്യം ന്യായമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്ത്രീ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. ആവശ്യമെങ്കില്‍ താന്‍ നേരിട്ട് പ്രശ്നത്തില്‍ ഇടപെടും.അതേസമയംതൊഴിലാളികളുടെ പ്രശ്നത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് രാജേന്ദ്രന് എം.എല്‍.എ. നിരാഹാരസമരം…

Local News















