കന്യാസ്ത്രിയുടെ മരണം കൊലപാതകമെന്ന് കോട്ടയം എസ്പി; തലയിൽ മൂർച്ചയുള്ള ആയുധം കൊണ്ടേറ്റ ഒന്നിലധികം മുറിവുകൾ


കോട്ടയം: പാലാ കർമ്മലീത്ത മഠത്തിൽ കന്യാസ്ത്രിയെ മരിച്ചനിലയിൽ കണ്ടെത്തി. സിസ്റ്റർ അമല(69) ആണ് മരിച്ചത്. തലയ്ക്ക് അടിയേറ്റ് രക്തത്തിൽ കുളിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് കോട്ടയം എസ്പി സതീഷ് ബിനോ അറിയിച്ചു. ആയുധം ഉപയോഗിച്ചുള്ള മുറിവാണ് മരണകാരണമെന്ന് എസ്പി മാധ്യമങ്ങളോട് പറഞ്ഞു.പാലാ ഡിവൈ.എസ്.പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.




Sharing is Caring