കുഡ്‌ലു ബാങ്ക് കവര്‍ച്ച: മുഖ്യപ്രതി പിടിയില്‍


കാസര്‍കോട്: കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് അഞ്ചരക്കോടിയുടെ സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ മുഖ്യ പ്രതി പിടിയിലായി.കുഡ്‌ലു ബാങ്കില്‍നിന്ന് 10 ദിവസം മുമ്പാണ് പട്ടാപ്പകല്‍ മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗസംഘം 20 കിലോ സ്വര്‍ണവും 13 ലക്ഷം രൂപയും ഉള്‍പ്പെടെ അഞ്ചരക്കോടി കവര്‍ന്നത്. ഉപ്പള ബന്തിയോട് സ്വദേശി ഷെറീഫ് ആണ് പിടിയിലായത്. കര്‍ണാടക-ഗോവ അതിര്‍ത്തിയില്‍ വച്ചാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. ഇയാളില്‍ നിന്ന് 21 കിലോ സ്വര്‍ണം പിടിച്ചെടുത്തു. .


ലോക്കര്‍ തുറന്ന് സ്വര്‍ണവും പണവും എടുത്ത ഒരാളേയും ഗൂഢാലോചനയില്‍ പങ്കുള്ള ഒരാളെയും കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തിരുന്നു. കവര്‍ച്ചയില്‍ നേരിട്ട് പങ്കുള്ള ചൗക്കി ബദര്‍ നഗറിലെ കെ.എ.മുഹമ്മദ് സാബീര്‍ (27), ഗൂഢാലോചനയില്‍ പങ്കെടുത്തെന്ന് സംശയിക്കുന്ന ചൗക്കി കുന്നിലിലെ അബ്ദുള്‍ മഹ്ഷൂഖ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. .
കവര്‍ച്ചസംഘത്തിലെ പ്രധാനിയായ സാബിറിനെ ചൗക്കിയില്‍ത്തന്നെയുള്ള ബദര്‍ നഗറില്‍നിന്ന് ചൊവ്വാഴ്ചയാണ് അന്വേഷണോദ്യോഗസ്ഥന്‍ സി.ഐ. ടി.പി.സുധാകരനും സംഘവും അറസ്റ്റ് ചെയ്തത്. ഗൂഢാലോചനയില്‍ പങ്കുള്ള മഹ്ഷൂഖിനെ ബാംഗ്ലൂരില്‍നിന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഡിവൈ.എസ്.പി. ടി.പി.രഞ്ജിത്തും സംഘവുമാണ് അറസ്റ്റുചെയ്തത്. ബുധനാഴ്ച ഉച്ചയോടെയാണ് രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.




Sharing is Caring